Categories

പൊള്ളാച്ചിയില്‍ സംവിധായകന്‍ വൈശാഖിനെ തടഞ്ഞു

vaishakh-attacked

ഡാം 999 സിനിമയുടെതാണെന്ന് തെറ്റിദ്ധരിച്ച് എം.ഡി.എം.കെ പ്രവര്‍ത്തകര്‍ കന്നഡ സിനിമയുടെ നെഗറ്റിവുകള്‍ നശിപ്പിച്ചപ്പോള്‍(ഫയല്‍ ചിത്രം)


പൊള്ളാച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് മലയാള സിനിമാ സംഘത്തിന് നേരെ വീണ്ടും തമിഴ്‌നാട്ടില്‍ പ്രതിഷേധം. സംവിധായകന്‍ വൈശാഖിനെയും സംഘത്തെയും എം.ഡി.എം.കെ പ്രവര്‍ത്തകര്‍ പൊള്ളാച്ചിയില്‍ തടഞ്ഞു.

ലൊക്കേഷന്‍ പരിശോധിക്കാനെത്തിയ സംഘം താമസിച്ച ഹോട്ടല്‍ പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. പോലീസ് ഇടപെട്ട് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചു. മല്ലുസിങ്ങിന്റെ ലൊക്കേഷന്‍ പരിശോധിക്കാനാണ് ഇന്നലെ വൈകീട്ടോടെ സംഘം പൊള്ളച്ചി ശക്തി കൗണ്ടറില്‍ എത്തിയത്. ഇന്ന് രാവിലെ ലൊക്കേഷന്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം.

എന്നാല്‍ കോയമ്പത്തൂരില്‍ നിന്നും ഒരു സംഘം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിഷേധിക്കാനായി വരുന്നുണ്ടെന്ന് സംഘത്തിന് വിവരം ലഭിച്ചു. തുടര്‍ന്ന് രാവിലെ തന്നെ ലൊക്കേഷനിലെത്താനായിരുന്നു പദ്ധതി. ഇതിനിടെ പോലീസ് കമ്മീഷണര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ സ്ഥലത്തെത്തി, പ്രതിഷേധം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് നിന്ന് മാറണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിലേക്ക് തിരിക്കാനായി സംഘം ഹോട്ടലിന് പുറത്തെത്തിയപ്പോഴേക്കും പ്രതിഷേധക്കാര്‍ ഹോട്ടലിന് പുറത്തെത്തിയിരുന്നു. തമിഴ്‌നാട് പോലീസ് അകമ്പടിയോടെ ഇവരെ പിന്നീട് അതിര്‍ത്തിവരെ യാത്ര ചെയ്തത്. ഇപ്പോള്‍ വൈശാഖും സംഘവും ഒറ്റപ്പാലത്താണുള്ളത്.

Malayalam news

One Response to “പൊള്ളാച്ചിയില്‍ സംവിധായകന്‍ വൈശാഖിനെ തടഞ്ഞു”

  1. rayappan

    നിങ്ങള്‍ അല്ലെ പറഞ്ഞത് മല്ലുസിങ്ങില്‍ നിന്നും പ്രിത്വിയെ ഒഴിവാക്കിയെന്ന്!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.