ബോളിവുഡ് താരം ഷിനെ അഹൂജയ്ക്ക് ഇപ്പോള്‍ കലികാലമാണ്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചതിന് 7വര്‍ഷത്തെ തടവും ലഭിച്ചു. ഉണ്ടാക്കിയെടുത്ത മാനവും പോയി. എന്നിട്ടും ദുരന്തം അയാളുടെ പിറകേ നിന്നും പോയിട്ടില്ലെന്ന സ്ഥിതിയാണ്.

സംവിധായക പൂജ ജതീന്ദര്‍ ബേദിയാണ് അഹൂജയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തന്റെ ചിത്രത്തിന്റെ സെറ്റില്‍ വച്ച് അഹൂജ രണ്ട് തവണ തന്നെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പൂജ പറയുന്നത്. എന്നാല്‍ നേരത്തെ ഇക്കാര്യം തുറന്നു പറയാതിരുന്നത് എന്താണെന്നതിനെ കുറിച്ച് ഇവര്‍ ഒന്നും പറഞ്ഞില്ല.

തന്നെ അകത്തേക്കുവിളിക്കുകയും സെറ്റിലെ മറ്റുള്ളവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്ത അഹൂജ രണ്ട് തവണ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് അയാള്‍ പിന്‍മാറുകയായിരുന്നെന്ന് പൂജ പറയുന്നു.