തിരുവനന്തപുരം: ആദിമധ്യാന്തം സിനിമയെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ഷെറി അനിശ്ചിത കാല നിരാഹ സമരം തുടങ്ങി.

ആദിമധ്യാന്തത്തിന്റെ സി.ഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അതെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഷെറി ആവശ്യപ്പെട്ടു. കൈരളി തിയേറ്ററിന് മുന്നിലാണ് സമരം തുടങ്ങിയത്.
ആദിമധ്യാന്തത്തെ മേളയില്‍ നിന്ന് ഒഴിവാക്കിതയിലും മേള മലയാള സിനിമകളെ തഴഞ്ഞതിലും പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിലായി വേദിക്കകത്തും പുറത്തും പ്രതിഷേധങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കയാണ്. ഈ വിഷയം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങള്‍ തടസ്സപ്പെട്ടിരുന്നു.

Subscribe Us:

Malayalam news, kerala news in English