എഡിറ്റര്‍
എഡിറ്റര്‍
ചലച്ചിത്ര സംവിധായകന്‍ സി.പി പത്മകുമാര്‍ അന്തരിച്ചു
എഡിറ്റര്‍
Saturday 12th May 2012 3:53pm

കൊച്ചി: ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും കലാസംവിധായകനുമായ സി.പി പത്മകുമാര്‍ (54) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അപര്‍ണ, സമ്മോഹനം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. ഈ ചിത്രങ്ങളുടെ നിര്‍മാതാവും അദ്ദേഹം തന്നെയാണ്. ‘ദീര്‍ഘകാലം ജി. അരവിന്ദന്റെ സംവിധാന സഹായിയായിരുന്ന പത്മകുമാര്‍, അരവിന്ദന്റെ പോക്കുവെയില്‍ ഒഴികെയുള്ള എല്ലാ ചിത്രങ്ങളിലും സംവിധാന സഹായിയായി.

അദ്യ ചിത്രമായ ‘അപര്‍ണ’ 1981 ലാണ് പുറത്തിറങ്ങിയത്. 1994 ലാണ് സമ്മോഹനം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം ‘സമ്മോഹനം’ 1995 ലെ എഡിന്‍ബര്‍ഗ് അന്താരാഷ്ട്ര ചലചിത്രമേളയിലെ ബെസ്റ്റ് ഇന്‍ ഫെസ്റ്റ് പുരസ്‌കാരം നേടി. തമ്പ്, എസ്തപ്പാന്‍, നസീമ, ഒരിടത്ത്, വാസ്തുഹാര, സ്വം എന്നീ ചിത്രങ്ങളുടെ കലാസംവിധായകന്‍ ആയിരുന്നു. പാഠം ഒന്ന് ഒരു വിലാപം’ അടക്കം ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisement