എഡിറ്റര്‍
എഡിറ്റര്‍
‘മമ്മൂട്ടിയെന്ന വ്യക്തിയെ ഞാന്‍ വെറുക്കുന്നു’; മെഗാസ്റ്റാറിനെതിരെ തുറന്നടിച്ചും വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചും സംവിധായകന്‍ പത്മകുമാര്‍
എഡിറ്റര്‍
Friday 31st March 2017 12:47pm

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന വ്യക്തിയാണ് നടനും സംവിധായകനുമായ എം.ബി പത്മകുമാര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് അര്‍ഹമായ സിനിമയുടെ സംവിധായകന്‍ കൂടിയായ ഇദ്ദേഹം തന്റെ പോസ്റ്റുകള്‍ വിവാദമായാല്‍ ഡിലീറ്റ് ചെയ്ത് ഒഴിയാറാണ് പതിവ്.

ഇപ്പോഴിതാ പുതിയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പത്മകുമാര്‍ എത്തിയിരിക്കുകയാണ്. പതിവുപോലെ പോസ്റ്റ് വിവാദമായതോടെ അത് പിന്‍വലിക്കുകയും ചെയ്തു.

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്‌ക്കെതിരായിരുന്നു പത്മകുമാറിന്റെ പോസ്റ്റ്. മമ്മൂട്ടിയെന്ന വ്യക്തിയോട് അതിയായ വെറുപ്പു തോന്നുന്നു എന്നായിരുന്നു പത്മകുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ലോകം അറിയേണ്ട നടന്‍ മാജിക്കുകാരനെ പോലെ ജനങ്ങളുടെ മുന്നില്‍ കണ്‍കെട്ട് കാട്ടി പ്രായം പിടിച്ചു നിര്‍ത്തുവാന്‍ കാണിക്കുന്ന വെപ്രാളത്തില്‍ ഇല്ലാതാകുന്നത് ജന്മം കൊണ്ടെന്നല്ല കര്‍മ്മം കൊണ്ടും മലയാളത്തെ ലോക വേദിയിലെത്തിക്കേണ്ട ഒരു ജന്മത്തെയാണെന്നായിരുന്നു പത്മകുമാര്‍ പറഞ്ഞത്.


Also Read: വെടിയൊച്ചകള്‍ക്കും വീടിന്റെ സ്‌നേഹത്തിനുമിടയില്‍ രാജ്യം കാക്കുന്ന പട്ടാളക്കാര്‍; മോഹന്‍ലാല്‍ ചിത്രം 1971: ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് ട്രെയിലര്‍ പുറത്തിറങ്ങി


പൊന്തന്മാടയിലും വിധേയനിലും തനിയാവര്‍ത്തനത്തിലും കണ്ട മമ്മൂട്ടി തിരികെ വരണമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ഉപരിപ്ലവ മലയാള സമകാലിക ട്രെന്റുകളെ അവഗണിച്ച്, വല്ലപ്പോഴുമെങ്കിലും തിരിച്ചു വരണമെന്നും സിനിമയേയും അങ്ങയേയും സ്‌നേഹിക്കുന്ന പ്രേക്ഷകരിലൊരാളായി അപേക്ഷിക്കുകയാണെന്നും പത്മകുമാര്‍ പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ പോസ്റ്റ് വിവാദമാവുകയും പിന്നീട് ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം പതിപ്പായ സമയം ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ അത് വാര്‍ത്തയാവുകയും ചെയ്തതോടെ പത്മകുമാര്‍ തന്റെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

Advertisement