കോഴിക്കോട്: സംവിധായകന്‍ ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത് മലയാളികളികളുടെ പ്രിയതാരം മോഹന്‍ലാല്‍. ലാല്‍ജോസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രീകരണം നാളെ ആരംഭിക്കും.


Also Read: ‘രാമന്‍ അയോധ്യയില്‍ ജനിച്ചുവെന്നത് പോലെയാണ് മുത്തലാക്ക്’; 1,400 വര്‍ഷം പഴക്കമുള്ള സമ്പ്രദായമാണ് മുത്തലാക്കെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍


1998-ല്‍ ‘ഒരു മറവത്തൂര്‍ കനവ്’ എന്ന ചിത്രം പുറത്തിറങ്ങിയ അന്ന് മുതല്‍ താന്‍ കേട്ടുതുടങ്ങിയ ആ ചോദ്യത്തിനുള്ള മറുപടിയാണ് പുതിയ ചിത്രമെന്ന് ലാല്‍ജോസ് ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല എന്നും പേര് തീരുമാനിച്ചാല്‍ ഉടന്‍ അറിയിക്കാമെന്നും പറഞ്ഞാണ് ലാല്‍ജോസ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മമ്മൂട്ടി നായകനായി എത്തിയ മറവത്തൂര്‍ കനവിനു ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ലാല്‍ജോസ് ചിത്രം ഉണ്ടാകുമോ എന്ന ചോദ്യം ആരാധകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഉയര്‍ത്തിയിരുന്നു. ഈ ചോദ്യത്തിന്റെ മറുപടിയാണ് പുതിയ ചിത്രമെന്നാണ് ലാല്‍ജോസ് പറയുന്നത്.

ലാല്‍ജോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്: