തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ കെ.ആര്‍ മോഹന്‍ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്ത് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌ക്കാരം നാളെ സ്വദേശമായ തൃശൂര്‍ ചാവക്കാട് നടക്കും.


Also Read: നടക്കുന്നത് ദിലീപിനെതിരെ സിനിമരംഗത്തെ ചില സഹോദരിസഹോദരന്മാര്‍ എഴുതിയ തിരക്കഥ; തിരക്കഥയിലെ ആദ്യത്തെ ട്വിസ്റ്റാണ് ദിലീപ്-മഞ്ജു ഡിവോഴ്‌സ്; പിന്തുണയുമായി സലീം കുമാര്‍


പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയ മോഹന്‍ മലയാളത്തിലെ സമാന്തര സിനിമകളുടെ മുന്നണിക്കാരനായിരുന്നു. അശ്വത്ഥാമ, പുരുഷാര്‍ഥം, സ്വരൂപം എന്നിവയാണ് സംവിധാനം ചെയ്ത സിനിമകള്‍. 2009ല്‍ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.