എഡിറ്റര്‍
എഡിറ്റര്‍
പുതു തലമുറയിലേക്ക് ദേശീയതയെ വൈറസാക്കി കയറ്റി വിടുന്നു: കമല്‍
എഡിറ്റര്‍
Friday 10th February 2017 10:03am

kamal

 

 

കൊല്ലം: പുതു തലമുറയിലേക്ക് ദേശീയതയെ വൈറസാക്കി കയറ്റി വിടാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ദേശീയതയെ ഇത്തരത്തില്‍ കയറ്റി വിടുന്നത് സാംസ്‌കാരിക ഫാസിസമാണന്നെും കമല്‍ പറഞ്ഞു. ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പി.ആര്‍ നമ്പ്യാര്‍ സ്മാരക പുരസ്‌ക്കാരം ഏറ്റുവാങ്ങവേയാണ് കമല്‍ ദേശീയത അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വിമര്‍ശനമുന്നയിച്ചത്.


Also read ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി: മുന്നണി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ബി.ഡി.ജെ.എസ് 


 

നോട്ടു നിരോധനത്തിനെതിരെ സംസാരിച്ചത് കൊണ്ടല്ല എം.ടിക്കെതിരെ വര്‍ഗീയ ശക്തികള്‍ ശക്തമായ ആക്രമം അഴിച്ചു വിട്ടത്. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛനെ ഹൈന്ദവതയുടെ ബിംബമാക്കി മാറ്റി വിളക്ക് കൊളുത്താനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമത്തെ എതിര്‍ത്ത വ്യക്തിയാണ് എം.ടി. ഇതാണ് എം.ടിയോട് വര്‍ഗീയവാദികളുടെ വിരോധത്തിനു കാരണമെന്നും കമല്‍ പറഞ്ഞു.

സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദി മരിച്ച് കിടക്കുന്ന ചിത്രം കണ്ട് മുസ്‌ലിം ബാലനാണോ എന്ന് നോക്കിയല്ല നാമെല്ലാം കരഞ്ഞത്. ആ സര്‍വദേശീയതയെ ചുരുക്കി ദേശീയതയിലേക്ക് ഒതുക്കാന്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങളെ നാം ഭയപ്പെടണമെന്നും കമല്‍ വ്യക്തമാക്കി.

ചടങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ കമലിന് പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

Advertisement