എഡിറ്റര്‍
എഡിറ്റര്‍
സംവിധായകന്‍ ദീപന്‍ അന്തരിച്ചു
എഡിറ്റര്‍
Monday 13th March 2017 11:29am

കൊച്ചി: സംവിധായകന്‍ ദീപന്‍ അന്തരിച്ചു. കരള്‍ വൃക്ക രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയിലായി ചികിത്സയിലായിരുന്നു. കൊച്ചി മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. കുറച്ചുദിവസം മുന്‍പ് നില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീട് ആരോഗ്യ നില വഷളാവുകയായിരുന്നു. മൃതദേഹം വൈകീട്ടി തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. തിരുവനന്തപുരത്ത് വെച്ച് സംസ്‌ക്കാരം നടത്തും.

പുതിയമുഖം, ഡോള്‍ഫിന്‍ ബാര്‍, ഹീറോ, ഡി കമ്പനി-ഗ്യാങ്‌സ് ഓഫ് വടക്കുംനാഥന്‍, സിം, ലീഡര്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

എ.കെ സാജന്റെ തിരക്കഥയില്‍ ജയറാമിനെ നായകനാക്കി ഒരുക്കിയ സത്യ എന്ന ചിത്രം പുറത്തിറങ്ങാനുണ്ട്. ഇതിന്റെ റിലീസിങ് തിരക്കുകള്‍ക്കിടയിലാണ് വൃക്കരോഗത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടുന്നത്.

അനൂപ് മേനോന്‍, കല്‍പന തുടങ്ങിയവര്‍ അഭിനയിച്ച ഡോള്‍ഫിന്‍ ബാറാണ് അവസാന ചിത്രം. ഷാജി കൈലാസ് ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്കു കീഴില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement