എഡിറ്റര്‍
എഡിറ്റര്‍
സംവിധാനത്തേക്കാള്‍ എളുപ്പം അഭിനയം: സിജാ റോസ്
എഡിറ്റര്‍
Wednesday 15th January 2014 1:42pm

sija

അന്നയും റസൂലും ഉസ്താദ് ഹോട്ടല്‍, നീ.കൊ.ഞാ.ചാ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിലിടം നേടിയ സിജാ റോസ് സംവിധാനരംഗത്തേക്ക് തിരിയുകയാണെന്നാണ് പുതിയ വാര്‍ത്ത.

സഹസംവിധായകയായി സിജ തന്റെ ഭാഗ്യം പരീക്ഷിക്കുകയാണിപ്പോള്‍. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പില്‍ രാജേഷ് പിള്ളക്കൊപ്പം സഹസംവിധായകയായി സിജ പ്രവര്‍ത്തിച്ചിരുന്നു. സംവിധാനത്തേക്കാള്‍ എളുപ്പം അഭിനയമാണെന്നാണ് സിജ പറയുന്നത്.

”ഒരു സംവിധായികയാകുന്നതിനേക്കാള്‍ എളുപ്പം അഭിനയം തന്നെയാണ്. സംവിധായകയാകുമ്പോല്‍ നിങ്ങള്‍ നേരിടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്.”

ക്യാമറക്ക് പുറകിലെ കാര്യങ്ങള്‍ കൂടി പഠിക്കാനാണ് താന്‍ സംവിധാന രംഗത്ത് പരീക്ഷണം നടത്തുന്നതെന്നും സിജ പറഞ്ഞു.

ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിനിടയില്‍ പ്രശസ്തരായ നിരവധി ഹിന്ദി-ബംഗാളി അഭിനേതാക്കളെ പരിചയപ്പെടാനായ സന്തോഷവും സിജ മറച്ച് വെക്കുന്നില്ല.

സിനിമാരംഗത്ത് മത്സര സ്വഭാവം വര്‍ധിക്കുകയാണെന്നും താന്‍ ശ്രദ്ധപൂര്‍വ്വമാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും സിജ കൂട്ടിച്ചേര്‍ത്തു.

Advertisement