കാലിഫോര്‍ണിയ: ഓക്‌ലാന്‍ഡിലെ ലിബറല്‍ ആര്‍ട്‌സ് കോളേജില്‍ കഴിഞ്ഞ ശനിയാഴ്ച്ച പ്രത്യേകതയുള്ളൊരു ബിരുദദാനച്ചടങ്ങ് നടന്നു. ഡിപ്ലോമ സ്വീകരിക്കാനായി എത്തിയവരില്‍ ആറുകുട്ടികളുടെ അമ്മയും നാല്‍പ്പതു കുട്ടികളുടെ ആമ്മൂമ്മയും ആയ 94 കാരി പസേല്‍ സോര്‍സുമുണ്ടായിരുന്നു.
ഓക്‌ലന്‍ഡ് കോളേജിന് ഇത് മറ്റൊരു അഭിമാന മുഹൂര്‍ത്തമായിരുന്നു. ഇതേ കോളേജില്‍ നിന്നുതന്നെ 95 വയസ്സുള്ള നോല ഓക്‌സും ബിരുദം നേടിയിരുന്നു. ഇപ്പോള്‍ 98 വയസുള്ള നോല ഈയിടെ ലിബറല്‍ സ്റ്റഡീസില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും നേടിയിരുന്നു.
കുടുംബത്തിന്റെ കാര്യം നോക്കിനടത്തുന്നതിനിടയില്‍ പഠിക്കാന്‍ സമയം ലഭിച്ചില്ല. പെട്ടെന്നാണ് പഠിക്കണമെന്നും ബിരുദം നേടണമെന്നുമുള്ള ആഗ്രഹമുണ്ടാത്. ഹാവാര്‍ഡിലെ ചാബോട്ട് കോളെജിലായിരുന്നു ആദ്യം ചേര്‍ന്നത്. തുടര്‍ന്ന് 2007 ലാണ് മില്‍സ് കോളേജില്‍ ചേര്‍ന്നത്. അമ്മൂമ്മയുടെ ഈ ഡിപ്ലോമ നേട്ടത്തില്‍ കുഞ്ഞുമക്കളും സന്തോഷത്തിലാണ്. നേട്ടം ആഘോഷിക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം.
