ഹോങ്‌കോങ്: ഹോങ്‌കോങ്ങിന്റെ ജോയ് ചാനിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ ദീപികാ പള്ളിക്കല്‍ ക്രോക്കഡൈല്‍ ചാലഞ്ച് കപ്പ് സ്വന്തമാക്കി. ഹോങ്‌കോങ്ങില്‍ മൂന്നാം സീഡായിരുന്നു ദീപിക.

ദീപികാ പള്ളിക്കലിന്റെ വുമണ്‍സ് പ്രൊഫഷണല്‍ സ്‌ക്വാഷ് ടൂര്‍ സീസണിലെ മൂന്നാം കിരീടമാണ് ഇത്.

Subscribe Us:

ഈ വര്‍ഷം അമേരിക്കയില്‍ നടന്ന രണ്ട് ടൂര്‍ണമെന്റുകളിലും ദീപിക കിരീടം നേടിയിരുന്നു. ലോക ഓപ്പണ്‍ സ്‌ക്വാഷിന്റെ ക്വാര്‍ട്ടറിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു ദീപിക. ലോകത്തെ മികച്ച 10 സ്ത്രീ സ്‌ക്വാഷ് താരങ്ങളില്‍ ദീപിക ഇടം നേടാനുള്ള സാധ്യത ഇതോടെ വര്‍ദ്ധിച്ചിരിക്കുകയാണ്.
ലോകറാങ്കിങ്ങില്‍ 17ാം സ്ഥാനക്കാരിയായ ദീപിക ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്‌ക്വാഷ് താരമാണ്.

Malayalam News
Kerala News in English