എഡിറ്റര്‍
എഡിറ്റര്‍
പ്രിയ എം.എസ്.എഫുകാരാ അന്ന് നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നില്ല; എന്നാല്‍ നിങ്ങള്‍ നടത്തുന്ന സമരത്തിനൊപ്പം ഇന്ന് ഞങ്ങളുണ്ട് : ദിനു വെയ്ല്‍
എഡിറ്റര്‍
Thursday 17th August 2017 3:25pm

കോഴിക്കോട് : തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി കൊടിവീശിയതിന്റെ പേരില്‍ എം.എസ്.എഫ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ ഫാറൂഖ് കോളേജ് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ഫറൂഖ് കോളേജിലെ വിദ്യാര്‍ത്ഥി ദിനു വെയ്ല്‍.

കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തവര്‍ക്കൊപ്പം താനുമുണ്ടെന്നും ഒരു വിദ്യാര്‍ത്ഥി പോലും ഇവിടെ അന്യായമായി സസ്‌പെന്‍ഡ് ചെയ്യപ്പെടരുതെന്നും ദിനു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Dont Miss ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ രാപ്പകല്‍ സമരവുമായി എം.എസ്.എഫ്: സമരം എം.എസ്.എഫ് പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച്


നേരത്തെ ഫറൂഖ് കോളേജില്‍ നിന്നും നേരത്തെ ജെന്റര്‍ ഈക്വാലിറ്റി സമരത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയാണ് ദിനു. ജെന്റര്‍ ഈക്വാലിറ്റി സമരത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടതിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ദിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അന്ന് ദിനുവിനെ എതിര്‍ത്ത എം.എസ്.എഫുകാരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.

ഇതിലും നാറിയ രീതിയില്‍ കോളേജ് നടപടികളെടുക്കുമെന്ന് ഓര്‍ക്കാനിത് ഉപകരിക്കപ്പെടുമെന്നും അത് എം.എസ്.എഫുകാര്‍ ഓര്‍ക്കണമെന്നും ദിനു പറയുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് യാതൊരു നോട്ടീസ് പോലും തരാതെ പരാതി കൊടുത്ത ഞങ്ങള്‍ ഒമ്പതുപേരെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് ഇനി ക്ലാസില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞത് ഇതേ പ്രിന്‍സിപ്പിലായിരുന്നു. ലൈംഗിക ചുവയുള്ള വാക്കുകള്‍ അടക്കം ഉപയോഗിച്ച് വലിയ രീതിയിലുള്ള ടോര്‍ച്ചറിങ് ആയിരുന്നു അന്ന് തന്റെ കൂട്ടുകാര്‍ നേരിടേണ്ടിവന്നത്. അന്തസ്സിനെ ഹനിക്കുന്ന രീതിയിലുള്ള മാനസിക പീഡനമാണ് ആ കൂട്ടത്തിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടിവന്നതെന്നും ദിനു പറയുന്നു.


Dont Miss നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍


നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമുദായത്തിലെ ഒരു പെണ്‍കുട്ടിയുടെ കരണത്ത് വാപ്പയെ കൊണ്ട് അടിപ്പിച്ചു. നീ രണ്ടു പുരുഷന്മാരുടെ ഇടയില്‍ ഇരുന്നു കൊണ്ട് സുഖം കിട്ടാനാണോ കോളേജില്‍ വരുന്നത് എന്നായിരുന്നു മറ്റൊരാളോട് അധികൃതര്‍ ചോദിച്ചത്. അവളും നിങ്ങളീ പറയുന്ന ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ളവളായിരുന്നു.

അന്നത്തെ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അടക്കമുള്ളവരോട് ഈ വിഷയതതില്‍ എന്തെങ്കിലും ചെയ്യുവാന്‍ വേണ്ടി ഞങ്ങള്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ നിങ്ങളുടെ നേതാക്കള്‍ പ്രിന്‍സിപ്പിള്‍ റൂമില്‍ യാതൊരു ഉളുപ്പുമില്ലാതെ പ്രിന്‍സിപ്പല്‍ പറയുന്ന പ്രകാരം മാനേജ്‌മെന്റിന്റെ ഫാറൂഖിയെന്‍ നാടകം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.

ആദ്യത്തെയാള്‍ ഹിയറിങ്ങിന് കയറിയപ്പോള്‍ പ്രിന്‍സിപ്പല്‍ സിസിടിവി ക്യാമറ നോക്കി നിങ്ങളുടെ ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു.

മാധ്യമങ്ങള്‍ അകത്തേക്ക് പ്രവേശിക്കാതിരിക്കാന്‍, ഉളളില്‍ നടക്കുന്നത് പുറത്തറിയാതിരിക്കാന്‍, അറ്റന്റന്‍സ് തന്ന് പ്രിന്‍സിപ്പല്‍ സമരത്തിന് കോളേജിന്റെ പബ്ലിക്ക് അനോണ്‍സ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് ആഹ്വാനം ചെയ്തു.

കേരളത്തിലെ മറ്റേത് കോളേജിലാണ് വിദ്യാര്‍ത്ഥികളോട് ഞങ്ങളെ സംരക്ഷിക്കൂ അറ്റന്റന്‍സ് തരാം എന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ സമരത്തിന് വിട്ടിട്ടുള്ളത്. അന്ന് എസ്.എഫ്.ഐ മാത്രമാണ് ഞങ്ങള്‍ക്കൊപ്പം നിന്നത്. നിങ്ങള്‍ അന്ന് തിരക്കിലായിരുന്നു.

ഞങ്ങള്‍ പറഞ്ഞതില്‍ എന്തെങ്കിലും നുണയുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്കെതിരെ ഡിഫമേഷന്‍ കേസു കൊടുക്കാന്‍ മാത്രം പണക്കൊഴുപ്പും അധികാരവുമുള്ള ഒരു കോളജ് മാനേജ്‌മെന്റിനെ സംരക്ഷിക്കാന്‍ എന്ന വ്യാജേന തങ്ങള്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ വെച്ച് ഞാനിതെല്ലാം അവരെക്കൊണ്ട് ചെയ്യിച്ചതാണെന്ന് പറഞ്ഞുകൊണ്ടാണ് ഒരു നോട്ടീസ് അവര്‍ക് നല്‍കിയത്. സംഭവിച്ച കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ ഡിസ്മിസ് ചെയ്യുമെന് ഭീഷണിപ്പെടുത്തുകയും ചെയ്തു..

ഒരാഴ്ചയോളം ആണ് നോട്ടീസില്‍ പോലുമില്ലാതെ എന്നെ നിങ്ങളുടെ ആള്‍ ബലത്തിന്റെ പുറത്ത് ക്യാമ്പസില്‍ പ്രവേശിപ്പിക്കാതിരുന്നത്. ഇന്ന് നിങ്ങളോടവര്‍ എന്‍ക്വയറി നടത്തിയിരിക്കുന്നു. എന്നാല്‍ ഒരിക്കല്‍ പോലും എന്നെ എന്‍ക്വയറിക്ക് വിളിച്ചിട്ടില്ല.

വിഷയം മാധ്യമത്തില്‍ ചര്‍ച്ചയായപ്പോള്‍ ആളുകളെ ഇടപെട്ടു തുടങ്ങിയപ്പോള്‍ ഇപ്പോള്‍ നിങ്ങളോട് പറയുന്ന പോലെ മാപ്പു പറഞ്ഞാല്‍ മാത്രം കോളേജില്‍ തുടര്‍ന്ന് പഠിക്കാമെന്നായി. അതുമാത്രം പോരായിരുന്നു. ഇനി കോളേജിലുണ്ടാകുന്ന ഒരു വിഷയത്തിലും പ്രതികരിക്കില്ല എന്ന് ഒപ്പിട്ടു കൊടുക്കണമെന്നും പറഞ്ഞു.

എന്നാല്‍ അന്ന് മാപ്പെഴുതാന്‍ തയ്യാറാവാതെ കേരള ഹൈക്കോടതിയുടെ ഉത്തരവും വാങ്ങി തിരിച്ചുവന്നപ്പോള്‍ കോളജിനുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന് നിങ്ങളില്‍ ചിലരുടെ ഭീഷണി.


Also Read എന്നെപ്പറ്റി തള്ളാന്‍ വേറൊരുത്തന്റേയും ആവശ്യമെനിക്കില്ല; സ്വാതന്ത്ര്യം ദിനം ആഘോഷിച്ച മോദിയേയും സംഘികളേയും ട്രോളി സൈബര്‍ലോകം


കേരള സംസ്ഥാന യുവജന കമ്മീഷന് ഈ പ്രശ്‌നത്തില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി തനിക്ക് നേരിടേണ്ടിവന്ന അപമാനവും മാനസിക പീഡനവും താങ്ങാനാവാതെ പരാതി അയച്ചപ്പോള്‍ കോളജ് അധികൃതര്‍ ചെയ്തത് എന്താണെന്ന് അറിയാമോ?

ആ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇതെല്ലാം ഞാന്‍ ചെയ്യിച്ചതാണെന്ന് പറയാന്‍ നിര്‍ബന്ധിപ്പിച്ചു. അവരുടെ മകള്‍ കാരണം ഒരു സാമുദായിക കോളജിന് നാണക്കേട് ഉണ്ടാകാന്‍ പോകുന്നു എന്നു പറഞ്ഞു. അവള്‍ ഇവിടെത്തെ പഠിത്തം നിര്‍ത്തി പോവേണ്ടി വന്നു.

പ്രിയപ്പെട്ട എം എസ് എഫുക്കാരാ, കൂട്ടത്തില്‍ ഒരുവള്‍ അധികൃതരുടെ നിരന്തരമുള്ള മാനസികപീഡനവും ഭീഷണിപ്പെടുത്തലും സഹിക്കാനാവാതെ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.

നിങ്ങള്‍ ഇപ്പോള്‍ നടത്തുന്ന സമരത്തിനൊപ്പം തന്നെയാണ് ഞാന്‍. പകരം വീട്ടാനും പണയംവെയ്ക്കാനും ഉള്ളതല്ല രാഷ്ട്രീയ ആദര്‍ശങ്ങള്‍ എന്ന വ്യക്തമായ ബോധ്യമുണ്ട്.സസ്‌പെന്‍ഷനിലായ മുഴുവന്‍ പേരേയും തിരിച്ചെടുക്കുന്നത് വരെ ഒപ്പമുണ്ട്.- ദിനു പറയുന്നു.

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി കൊടിവീശിയതിന്റെ പേരില്‍ വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ഫാറൂഖ് കോളജില്‍ എം.എസ്.എഫുകാര്‍ രാപ്പകല്‍ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. നാല് എം.എസ്.എഫ് പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.


Also Read ആവേശം അതിരുകടന്നു; സണ്ണി ലിയോണിന്റെ കൊച്ചിയിലെ ഉദ്ഘാടനവേദിയില്‍ പൊലീസ് ലാത്തിചാര്‍ജ്ജ്


ആഗസ്റ്റ് 10ന് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷ പ്രകടനത്തിന്റെ ഭാഗമായി കോളജിന്റെ രാജാ ഗേറ്റിനു മുകളില്‍ ചില വിദ്യാര്‍ഥികള്‍ കൊടിവീശിയിരുന്നു. പിറ്റേദിവസം അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുന്നു എന്നു പറഞ്ഞ് അഞ്ച് വിദ്യാര്‍ഥികളെ മാനേജ്മെന്റ് പുറത്താക്കുകയായിരുന്നു.

നാല് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കു പുറമേ എസ്.എഫ്.ഐയുടെ യൂണിറ്റ് പ്രസിഡന്റിനെയും സസ്പെന്റ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ നേരിട്ട് അറിയിക്കുകയോ വിശദീകരണം തേടുകയോ പോലും ചെയ്യാതെയാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ കാര്യം ആഗസ്റ്റ് 11ാം തിയ്യതി നോട്ടീസ് ബോര്‍ഡില്‍ കണ്ടപ്പോഴാണ് വിദ്യാര്‍ഥികള്‍ അറിയുന്നത്.

ഇതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 11ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ മുറിയ്ക്കു മുമ്പില്‍ ഉപരോധം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എം.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായ ആദില്‍ ജഹാനെ സസ്പെന്റ് ചെയ്യുകയും ഉപരോധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ വീട്ടില്‍ വിളിച്ച് കോളജ് അധികൃതര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement