Categories

കോയമ്പത്തൂരില്‍ ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തി

dinosaur-eggs-in-indiaകോയമ്പത്തൂര്‍: ചരിത്രാതീതകാലത്ത് ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിലൂകള്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ കണ്ടെത്തി. അരിയല്ലൂര്‍ ജില്ലയിലെ ഗ്രാമത്തില്‍ നദീ തീരത്താണ് ഫോസിലുകള്‍ കണ്ടെത്തിയത്. ഇവക്ക് 65 മില്യണ്‍ വര്‍ഷം പഴക്കം കണക്കാക്കുന്നുണ്ട്. സേലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെരിയാര്‍ യൂനിവേഴ്‌സിറ്റി ഗവേഷകരാണ് ഇവ കണ്ടെത്തിയത്. കാര്‍ണോസര്‍, സൗറോപോഡ് എന്നീ വിഭാഗത്തില്‍പ്പെട്ട ദിനോസറുകളുടെ മുട്ടകളാണിവ.

ദിനോസറുകളുടെ മുട്ടകളുള്ള ക്ലസ്റ്ററുകളാണ് തങ്ങള്‍ കണ്ടെത്തിയതെന്നും ഓരോ ക്ലസ്റ്ററുകളിലും എട്ട് മുട്ടകള്‍ വീതം ഉണ്ടെന്നും പെരിയാര്‍ യൂനിവേഴ്‌സിറ്റി ജിയോളജി ലക്ചറര്‍ ഡോ. എം യു രാംകുമാര്‍ പറഞ്ഞു. ഓരോ മുട്ടക്കും 13-20 സെന്റീമീറ്റര്‍ നീളമുണ്ട്. 1.25 മീറ്റര്‍ നീളമുള്ള കൂടുകളിലാണ് ഇവ കണ്ടെത്തിയത്. 1860കളിലാണ് ബ്രിട്ടീഷ് സാസ്ത്രജ്ഞര്‍ അരിയല്ലൂരില്‍ നിന്നും ആദ്യമായി ദിനോസറിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്.

ഇന്ത്യ- ജര്‍മന്‍ സൈന്റിഫിക്ക് ഇന്‍സ്റ്റിറ്റിയൂഷന്റെ കീഴിലാണ് രാംകുമാറും വിദ്യാര്‍ഥികളും സെപ്തംബര്‍ രണ്ടിന് പ്രദേശത്ത് ഗവേഷണത്തിനിറങ്ങിയത്. പ്രദേശത്തെ പാറകളെയും കുന്നുകളെയും കുറിച്ച് പഠനം നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ഇവര്‍ ദിനോസറിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്. പ്രദേശത്ത് അക്കാലത്തുണ്ടായ വെള്ളപ്പൊക്കമോ മറ്റ് പ്രകൃതി പ്രതിഭാസങ്ങളോ കാരണം വിരിയാതെ പോയതാണ് ഈ മുട്ടകള്‍. മുട്ടയുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനക്കായി ജര്‍മനിയിലേക്ക് കൊണ്ട് പോകും.

ആക്രമണകാരികളായ മാംസ ഭുക്കുകളാണ് കാര്‍ണോസര്‍, എന്നാല്‍ സസ്യഭുക്കുകളാണ് സൗറോപോഡുകള്‍. നീളമുള്ള കഴുത്തുകളാണ് സൗറോപോസുകളുടെ പ്രത്യേകത. നേരത്തെ ഇവിടെ നിന്നും ലഭിച്ച ഫോസിലുകളില്‍ നിന്നും ദിനോസറുകള്‍ പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ദിനോസറുകളുടെ വന്‍ തോതിലുള്ള മുട്ടയുടെ ഫോസിലുകള്‍ ലഭിക്കുന്നത് ആദ്യമായാണ്. ചെന്നൈയ്ക്കും -തിരുച്ചിക്കുമിടയിലാണ് അരിയൂരും പെരമ്പാലൂരും സ്ഥിതി ചെയ്യുന്നത്. കാവേരി നദിയുടെ തെക്കന്‍ ഭാഗത്താണ് ഫോസിലുകള്‍ കണ്ടെടുത്ത പ്രദേശം.

പ്രദേശത്തി നിന്ന് നേരത്തെയും ചരിത്രപ്രധാനായമുള്ള നിരവധി വസ്തുക്കള്‍ ഖനനം ചെയ്‌തെടുത്തിട്ടുണ്ട്. 1843ല്‍ ഇവിടെ നിന്നും ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ചരിത്രപ്രാധാന്യമുള്ള അപൂര്‍വ്വയിനം കല്ലുകള്‍ കണ്ടെത്തിയിരുന്നു. ഫോസിലുകളുടെ സാന്നിധ്യം കൊണ്ട് അന്താരാഷ്ട്ര ഖനന ലോകത്ത് അരിയല്ലൂര്‍ പ്രശസ്തമാണ്.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.