എഡിറ്റര്‍
എഡിറ്റര്‍
‘അന്വേഷി’യ്ക്കായി മമ്മൂട്ടിയുടെ വിരുന്ന് ഇന്ന്; പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍
എഡിറ്റര്‍
Saturday 22nd March 2014 2:13pm

abhayam

കോഴിക്കോട്: വനിത സംഘടനയായ അന്വേഷിയ്ക്ക് ഷോര്ട്ട് സ്‌റ്റേ ഹോം നിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരണത്തിനായി നടത്തുന്ന പരിപാടി ഡിന്നര്‍ വിത്ത് മമ്മൂട്ടി(അഭയം) ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് പാരാമൗണ്ട് ടവറില്‍ വെച്ച് നടക്കും. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക കെ.അജിത നേതൃത്വം നല്‍കുന്ന വനിത സംഘടനയാണ് അന്വേഷി.

പ്രശസ്ത മലയാള സിനിമാ താരം മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കുന്നതിനായി രണ്ട് പേര്‍ക്ക് 5000 രൂപയാണ് ഇടാക്കുന്നത്. തുടര്‍ന്ന് തേജ് ഓര്‍ക്കസ്ട്ര നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റും നടക്കും.

അതേ സമയം പരിപാടിക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധവും നടക്കും. സിനിമ ഡോക്യുമെന്റ്‌റി സംവിധായകന്‍ ഒഡേസ സത്യന്‍, വി.പി അംബിക, എം.വി കരുണാകരന്‍ തുടങ്ങിയവരാണ് പ്രതിഷേധ പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്. വൈകീട്ട് ആറ് മണിയ്ക്ക് പാരമൗണ്ട് ഹോട്ടലിന് മുന്‍പില്‍ വെച്ച് പ്രതിഷേധം ആരംഭിയ്ക്കും.

നിരവധി സ്ത്രീവിരുദ്ധമായ സിനിമകളിലൂടെ ദൃശ്യമലിനീകരണത്തിന് നേതൃത്വം നല്‍കിയ നടന്‍ മമ്മൂട്ടിയുമൊത്തുള്ള വിരുന്നിലൂടെ ഒരു വനിതാ സംഘടന അതിന്റെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്തുന്നത് അപമാനകരമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കെ.അജിതയുടെ സമ്പന്നമായ ഭൂതകാലത്തെ ഒരു സിനിമ നടന് മുന്നില്‍ അടിയറവ് വെയ്ക്കുകയാണെന്നും ഇവര്‍ ആരോപിയ്ക്കുന്നു.

എന്നാല്‍ ഇത്തരമൊരു പരിപാടിയ്ക്കായി സമീപിച്ചപ്പോള്‍ തന്നെ  ലാഭേച്ഛയില്ലാതെ മമ്മുട്ടി സഹകരിക്കാമെന്ന് അറിയിയ്ക്കുകയായിരുന്നെന്ന്  കെ.അജിത പറഞ്ഞു.

Advertisement