ദക്ഷിണ സുഡാനില്‍ നിന്നുള്ള നൈലോട്ടിക് (നൈല്‍ താഴ്‌വര സ്വദേശമായ) ഗോത്രവിഭാഗമാണ് ഡിങ്ക. പത്താം നൂറ്റാണ്ടുമുതല്‍  നൈല്‍ നദിയുടെ ഇരു കരകളില്‍ ഇവര്‍ ജീവിക്കുന്നുണ്ട്. നൈലോ സഹാറന്‍ വിഭാഗത്തില്‍പ്പെട്ട ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.


sudan

ദക്ഷിണ സുഡാനില്‍ നിന്നുള്ള നൈലോട്ടിക് (നൈല്‍ താഴ്‌വര സ്വദേശമായ) ഗോത്രവിഭാഗമാണ് ഡിങ്ക. പത്താം നൂറ്റാണ്ടുമുതല്‍  നൈല്‍ നദിയുടെ ഇരു കരകളില്‍ ഇവര്‍ ജീവിക്കുന്നുണ്ട്. നൈലോ സഹാറന്‍ വിഭാഗത്തില്‍പ്പെട്ട ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.

മൂപ്പതുലക്ഷത്തോളം അംഗസംഖ്യയുള്ള ഇവര്‍ 21 ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഗ്രൂപ്പിനും സ്വന്തമായൊരു നേതാവുമുണ്ട്.

കൃഷിയാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. കാര്‍ഷിക രംഗത്തും മത്സ്യബന്ധനരംഗത്തും ശ്രദ്ധയൂന്നുന്നതുകൊണ്ടുതന്നെ ഭക്ഷണ കാര്യത്തില്‍ ഇവര്‍ സ്വയം പര്യാപ്തരാണ്. ഇവരുടെ വാണിജ്യവും ലളിതമായ വ്യവസായവും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നുണ്ട്.

ആഫ്രിക്കന്‍ ഗോത്രവിഭാഗങ്ങളുടെ നിത്യജീവിതവും ആചാരങ്ങളും ആഘോഷങ്ങളും രേഖപ്പെടുത്തുന്നതില്‍ 30 ലേറെ വര്‍ഷത്തിന്റെ പരിചയ സമ്പത്തുണ്ട് ഫോട്ടോഗ്രാഫേഴ്‌സ് ആയ കരോള്‍ ബെക്‌വിത്തിനും ഏഞ്ചല ഫിഷര്‍ക്കും. ഈ ഗോത്രവിഭാഗങ്ങളുടെ ആചാരങ്ങളോടുള്ള അഘാത ബഹുമാനം അവരുടെ ഫോട്ടോകളില്‍ കാണം. പ്രത്യേകിച്ച് ഡിങ്ക വിഭാഗക്കാരെ ചിത്രീകരിച്ചതില്‍.

ഡിങ്ക വിഭാഗത്തിലുള്ളവര്‍ പരമ്പരാഗതമായി വസ്ത്രങ്ങള്‍ ധരിക്കാറില്ല. അതുകൊണ്ടുതന്നെ ഒരു മുതിര്‍ന്ന പുരുഷനെ കഴുത്തിനു ചുറ്റും ഒരു കോളര്‍ മാത്രം അണിഞ്ഞാണ് ഇവര്‍ക്കിടയില്‍ കാണാനാവുക.

അരയില്‍ ആട്ടിന്റെ തോല് മാത്രമാണ് സ്ത്രീകള്‍ സാധാരണയായി ധരിക്കുന്നത്. ഡിങ്ക വിഭാഗക്കാര്‍ ഒരുപാട് ആഭരണങ്ങള്‍ അണിയുന്നവരാണ്. പ്രത്യേകിച്ച് പുരുഷന്മാര്‍.

ഒരു ഭംഗിക്കുവേണ്ടി ഇവര്‍ ചില പല്ലുകള്‍ കളയാറുണ്ട്. കാലികളെ വളര്‍ത്തി ജീവിക്കുന്നവരാണ് പുരുഷന്മാര്‍. കൊതുകുകളെ അകറ്റാന്‍ ഇവര്‍ പശുവിന്‍ ചാണകം കത്തിച്ച് ഉപയോഗിക്കാറുണ്ട്.

പുരികക്കൊടികളും തലയും ഷേവ് ചെയ്ത നിലയിലാണ് സ്ത്രീകളെ കാണപ്പെടുന്നത്. തലയുടെ മുകള്‍ ഭാഗത്തായി ജഡപോല അല്പം മുടി ബാക്കിവെക്കും.

[cycloneslider id=”dinka-a-wonderful-nilotic-ethnic-group-from-sudan”]