ന്യുദല്‍ഹി: പരുക്കേറ്റ മനീഷ് പാണ്ഡേയ്ക്ക് പകരക്കാരനായി ഐ.സി.സി ചാമ്പ്യന്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ദിനേഷ് കാര്‍ത്തിക് ഇടം പിടിച്ചു. മൂന്ന് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് താരം ടീമിലെത്തുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേസ് താരമായ മനീഷ് പാണ്ഡേക്ക് ഐ.പി.എല്‍ മത്സരത്തിനിടെയേറ്റ പരിക്കാണ് കാര്‍ത്തികിന് തുണയായത്.


Also read ‘ക്രിക്കറ്റ് ലോകത്ത് ഉദിച്ചുയരാന്‍ അഫ്ഗാനും’; ശബാഗീസാ ലീഗുമായ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് 


മനീഷ് പാണ്ഡേയ്ക്ക് പരുക്കേറ്റ സാഹചര്യത്തിലാണ് അഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കാര്‍ത്തികിന് ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. വിജയഹസാരെ ട്രോഫിയില്‍ 80 റണ്‍സ് ശരാശരിയില്‍ 607 റണ്‍സെടുത്ത കാര്‍ത്തിക് തമിഴ്നാടിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.

കഴിഞ്ഞ രഞ്ജി ട്രോഫിയിലും താരം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 704 റണ്‍സായിരുന്നു ടൂര്‍ണ്ണമെന്റിലെ സമ്പാദ്യം. ഐ.പി.എലില്‍ ഗുജറാത്ത് ലയണ്സ് താരമായിരുന്ന കാര്‍ത്തിക് 14 മത്സരങ്ങളില്‍ നിന്ന് 361 റണ്‍സെടുത്തെങ്കിലും ടീം പോയിന്റ് ടേബിളില്‍ ഏഴാമതായാണ് ഫിനിഷ് ചെയ്തത്.


Dont miss ബാഹുബലി മട്ടണ്‍ ബിരിയാണി, ബല്ലാലദേവ ചിക്കന്‍ ബിരിയാണി, അവന്തിക വെജിറ്റബിള്‍ ഫ്രൈഡ് റൈസ്; ബാഹുബലി തരംഗം ഭക്ഷണത്തിലും 


ഇന്ത്യക്ക് വേണ്ടി 23 ടെസ്റ്റ് മത്സരങ്ങളും 71 ഏകദിനങ്ങളിലും ഈ വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാന്‍ കളിച്ചിട്ടുണ്ട്. 2013 ലെ ചാമ്പ്യന്‍സ് ട്രോഫി ടീമിലും താരം കളിച്ചിരുന്നു. 2014ല്‍ അഫ്ഗാനെതിരെയാണ് കാര്‍ത്തിക് അവസാനാമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്.