ന്യൂദല്‍ഹി: സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ തന്നെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച പി.ഡി ദിനകരന് തിരിച്ചടി. ഹരജിയില്‍ വാദംകേള്‍ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

തനിക്കെതിരായ അഴിമതി ആരോപണം അന്വേഷിച്ച സമതിയില്‍ നിന്ന് പി.പി. റാവുവിനെ മാറ്റണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം നേരത്തേ തള്ളിയിരുന്നു. തുടര്‍ന്നാണ് ദികരന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് അഫ്താബ് ആലം, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കേഹര്‍, പി.പി റാവു എന്നിവരായിരുന്നു ദിനകരനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയത്.

Subscribe Us:

തന്റെ സ്വത്തിനെക്കുറിച്ചുള്ള പൂര്‍ണവിവരം ലഭ്യമാകാതെ തനിക്കെതിരേ നടപടികളൊന്നും എടുക്കരുതെന്നാണ് ദിനകരന്‍ ആവശ്യപ്പെട്ടത്.