Categories

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ മോഹം: കപാഡിയ

തിരുവനന്തപുരം: നടന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ മോഹമുണ്ടെന്ന് ബോളിവുഡ് നടി ഡിംപിള്‍ കപാഡിയ. മമ്മൂട്ടിക്കൊപ്പം മുഴുനീള ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹമുണ്ടെന്നാണ് കപാഡിയ വ്യക്തമാക്കിയത്.

‘ ഞാന്‍ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നു. മലയാളത്തില്‍ ഒരു മുഴുനീള സിനിമ ചെയ്യുകയാണെങ്കില്‍ അത് മമ്മൂട്ടിക്കൊപ്പമായിരിക്കും’-കപാഡിയ വ്യക്തമാക്കുന്നു. മലയാള സിനിമ ബോംബെ മിഠായിയുടെ പ്രിവ്യൂവിനായി തിരുവനന്തപുരത്തെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ബോംബെ മിഠായിയില്‍ കപാഡിയക്ക് ചെറിയ റോളാണുള്ളത്. മൂന്ന് രംഗങ്ങളിലാണ് അവര്‍ സ്‌ക്രീനിലെത്തുന്നത്. മലയാളത്തില്‍ ഇനി അവസരം ലഭിക്കുകയാണെങ്കില്‍ നന്നായി ഹോംവര്‍ക്ക് ചെയ്യുമെന്നും കപാഡിയ പറഞ്ഞു.

‘ പുരാതന സങ്കല്‍പങ്ങളില്‍ അധിഷ്ഠിതമായതോ അമാനുഷികമായതോ ആയ വേഷത്തില്‍ അഭിനയിക്കാന്‍ മോഹമുണ്ട്. മലയാളം സിനിമ നല്ല അനുഭവമാണ്. വളരെ നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ദയവായി ഏത്ര മലയാള സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ടെന്ന് നിങ്ങള്‍ ചോദിക്കരുത്’- കപാഡിയ പറഞ്ഞു നിര്‍ത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.