ന്യൂദല്‍ഹി: രണ്ടുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായെത്തിയ റഷ്യന്‍ പ്രസിഡന്റ് ഡിമിത്രി മെദ്വദേവും പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായുള്ള കൂടിക്കാഴ്ച ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. . പ്രതിരോധം, ആണവോര്‍ജം, ശാസ്ത്രം, സാങ്കേതിക രംഗം, തുടങ്ങിയ രംഗങ്ങളില്‍ സഹകരണം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി എത്തിയ മെദ്വദേവ് ഇന്ത്യ റഷ്യ ആണവകരാറിലും നിരവധി സൈനിക ഉടമ്പടികളിലും ഒപ്പുവെക്കുമെന്നാണ് സൂചന.തമിഴ്‌നാട്ടില്‍ രണ്ട് ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കരാറില്‍ ഒപ്പുവെക്കും.ഇപ്പോള്‍ തന്നെ റഷ്യയുടെ രണ്ട് ആണവ നിലയങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്.

ഇന്ത്യയും ചൈനയും ഒരുമിച്ച് നിര്‍മിക്കുന്ന സ്‌റ്റെല്‍ത്ത് ഫൈറ്റര്‍ എയര്‍ക്രാഫ്റ്റിലൂടെ പ്രതിരോധമേഖലയിലെ സഹകരണത്തിന് തുടക്കമിടും. 3കോടി ഡോളറാണ് ഇതിന്റെ ചിലവ്.

ഐക്യരാഷ്ട്ര സ്ഥിരാംഗത്വം: ഇന്ത്യയക്ക് റഷ്യയുടെ പിന്തുണ

ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് റഷ്യന്‍ പിന്തുണ. ഐക്യരാഷ്ട്ര സഭയില്‍ അംഗമാവേണ്ട രാജ്യമാണ് ഇന്ത്യയെന്ന് റഷ്യന്‍ പ്രസിഡന്റ് ഡിമത്രി മെദ്വദേവ് പറഞ്ഞു.