ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടനത്തിനും ജയം. ബെര്‍ബറ്റോവിന്റെ ഇരട്ടഗോളിന്റെ പിന്‍ബലത്തില്‍ 2-0നാണ് യുണൈറ്റഡ് സണ്ടര്‍ലാന്റിനെ തകര്‍ത്തത്.

മറ്റൊരു മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം ആസ്റ്റണ്‍ വില്ലയെ തകര്‍ത്തത്. പരിക്കിനുശേഷം തിരിച്ചെത്തിയ വാന്‍ഡന്‍ വാര്‍ട്ടാണ് ടോട്ടന്‍ഹാമിന്റെ ഗോളുകള്‍ നേടിയത്.

17 കളികളില്‍ നിന്ന് 37 പോയിന്റോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് പോയിന്റ് നിലയില്‍ മുന്നിലുള്ളത്. 19 കളികളില്‍ നിന്ന് 35 പോയിന്റോടെ സിറ്റിയും 17 കളികളില്‍ നിന്നും 32 പോയിന്റോടെ ആര്‍സനലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.