കാന്‍ഡി: ബൗളിംഗിലും ബാറ്റിംഗിലും തിലകരത്‌നെ ദില്‍ഷന്‍ ഉത്തേജകമായപ്പോള്‍ ശ്രീലങ്ക ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. സിംബാബ്‌വേയെ 139 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് ലങ്ക ക്വാര്‍ട്ടറിലെത്തിയത്. തന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറി കണ്ടെത്തിയ ദില്‍ഷന്‍ (144) ബൗളിംഗിലും തിളങ്ങി. (4/4) ദില്‍ഷന്‍ തന്നെയാണ് കളിയിലെ താരം. സ്‌കോര്‍: ശ്രീലങ്ക 327, സിംബാബ്‌വേ (188)

ടോസ് നേടി ബൗള്‍ചെയ്ത സിംബാബ്‌വേ ക്യാപ്റ്റന്റെ തീരുമാനം തെറ്റിക്കുന്നതായിരുന്നു ലങ്കയുടെ ഓപ്പണിംഗ്. ലോകകപ്പിലെ ഒന്നാംവിക്കറ്റിലെ റെക്കോര്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പാണ് (282) ലങ്ക സ്വന്തമാക്കിയത്. ദില്‍ഷന്‍ 144റണ്‍സും ഓപ്പണര്‍ തരംഗ 133 റണ്‍സും നേടി. സിംബാബ്‌വേക്കായി എംപോഫു നാലുവിക്കറ്റ് വീഴ്ത്തി.

എന്നാല്‍ ശക്തമായ മറുപടിയുമായാണ് സിംബാബ്‌വേയും ബാറ്റിംഗ് ആരംഭിച്ചത്. ബ്രന്‍ഡന്‍ ടെയ്‌ലറും ചകാബ്വേയും ചേര്‍ന്ന് 116 റണ്‍സിന്റെ ആദ്യവിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ തുടര്‍ന്നെത്തിയ ആര്‍ക്കും ക്രീസില്‍ പിടിച്ചുനില്‍ക്കാനോ പൊരുതാനോ കഴിഞ്ഞില്ല. വെറും 72 റണ്‍സെടുക്കുമ്പോഴേക്കും അവരുടെ എട്ടുവിക്കറ്റും നഷ്ടമായി.

ഗ്രൂപ്പ് എ: ടീം, പോയിന്റ്
A ന്യൂസിലാന്‍ഡ് 6
B ശ്രീലങ്ക 7
C കാനഡ 2
D കെനിയ 0
E ആസ്‌ട്രേലിയ 6
F പാക്കിസ്ഥാന്‍ 6
G സിംബാവേ 2

ഗ്രൂപ്പ് ബി: ടീം, പോയിന്റ്
A ഇന്ത്യ 7
B ബംഗ്ലാദേശ് 2
C ഇംഗ്ലണ്ട് 5
D ദക്ഷിണാഫ്രിക്ക 4
E വെസ്റ്റ്ഇന്‍ഡീസ് 4
F അയര്‍ലാന്റ് 2
G നെതര്‍ലാന്റ് 0