സാവോപോളോ: വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ദില്‍മ റുസേഫിനെ ബ്രസീലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഈനേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് ദില്‍മ. ദില്‍മക്ക് 55 ശതമാനത്തിലധികം വോട്ടുലഭിച്ചപ്പോള്‍ എതിരാളി ജോസ് സൈറക്ക് 43 ശതമാനം വോട്ടുമാത്രമേ ലഭിച്ചുള്ളൂ.

നേരത്തേ ഒക്ടോബര്‍ നാലിനു നടന്ന തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ബ്രസീലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ലുല ദസില്‍വയുടെ മന്ത്രിസഭയിലെ അംഗവും ഉറ്റ അനുയായിയുമാണ് ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന ഈ 62 കാരി.