എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ അറസ്റ്റ് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ല; വിനായകന്‍
എഡിറ്റര്‍
Friday 21st July 2017 6:09pm

 

ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് മണ്ടത്തരമായി കാണാന്‍ കഴിയില്ല. ഇനി അങ്ങിനെയാണങ്കില്‍ സങ്കടകരമാണ്.

തനിക്കും ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഉണ്ട് കോടതി നടപടികള്‍ അവസാനിക്കട്ടെ വിനായകന്‍ പറഞ്ഞു.
അലപ്പുഴയില്‍ 65ാമത് നെഹ്‌റു ട്രോഫിമത്സരത്തന്റെ ലോഗോ പ്രകാശന ചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം


Also read കാശ്മീരില്‍ സൈന്യം18 വയസ്സുകാരനെ വെടിവെച്ചു കൊന്നു


ഇപ്പോള്‍ സിനിമയില്‍ നല്ല മാറ്റങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ് അല്‍പം കൂടി കാത്തിരുന്നാല്‍ നല്ല സമയം വരുമെന്നും ചടങ്ങില്‍ അദ്ദേഹം പറഞ്ഞു കളക്ടര്‍ വീണ അധ്യക്ഷയായ ചടങ്ങില്‍ ആണ് വിനായകന്റെ പ്രതികരണം.

സിനിമയിലെ കൊള്ളരുതായ്മക്കെതിരെ മുമ്പും വിനായകന്‍ പ്രതികരിച്ചിരുന്നു. സിനിമയില്‍ ജാതി അടിസ്ഥാനത്തില്‍ ഉള്ള വേര്‍തിരിവ് ഉണ്ടെന്ന് മുമ്പ് സംസ്ഥാന അവാര്‍ഡ് ലഭിച്ച സമയത്ത് വിനായകന്‍ തുറന്ന് പറഞ്ഞിരുന്നു.

Advertisement