കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും. കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനം.

ആക്രമിച്ച ആളും ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയ ആളും തമ്മില്‍ വ്യത്യാസമില്ലെന്ന നിലപാടിലാണ് പൊലീസ്. നാളെ ഇതു സംബന്ധിച്ച് അന്വേഷണ സംഘം യോഗം ചേരും.


Also Read: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയ പരിശോധന നടത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ സമ്മതിക്കാതെ ബി.ജെ.പി എം.എല്‍.എമാര്‍


കുറ്റപത്രം എന്ന് സമര്‍പ്പിക്കണമെന്ന കാര്യത്തിലും നാളത്തെ യോഗം തീരുമാനമെടുക്കും. നിലവില്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് നിലനില്‍ക്കുന്നത്.

കേസിലെ രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപ് ഒന്നാം പ്രതിയാകുന്നത്. ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുനില്‍ കുമാറായിരുന്നു ഒന്നാം പ്രതി.

നേരത്തെ കേസില്‍ 85 ദിവസത്തിനുശേഷം ദിലീപ് ജാമ്യത്തിലിറങ്ങിയിരുന്നു.