എഡിറ്റര്‍
എഡിറ്റര്‍
ജിത്തു ജോസഫിന്റെ അടുത്ത നായകന്‍ ദിലീപ്
എഡിറ്റര്‍
Friday 17th January 2014 12:36pm

dileep

ദൃശ്യം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ് സംവിധായകന്‍ ജിത്തു ജോസഫിന്റെ അടുത്ത ചിത്രം.

അടുത്ത ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും ദിലീപായിരിക്കും ജിത്തുവിന്റെ അടുത്ത പടത്തിലെ ഹീറോ എന്നാണ് അറിയുന്നത്.

മൈ ബോസ് ആയിരുന്നു ദീലീപും ജിത്തുവും ഒന്നിച്ച അവസാന ചിത്രം. അതിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി എടുത്ത മെമ്മറീസും വലിയ ഹിറ്റായി.

മോഹന്‍ ലാലിനെ വെച്ച് ദൃശ്യം എടുത്തപ്പോള്‍ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയോ ഇന്ദ്രജിത്തോ ആയിരിക്കും നായകന്‍മാര്‍ എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നറുക്ക് വീണ്ടും ദിലീപിന് തന്നെയാണ് വീണിരിക്കുന്നത്.

എന്തുതന്നെയായാലും ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ദിലീപ് ആരാധകര്‍. സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ഇവര്‍ പ്രതീക്ഷിക്കുന്നില്ലെന്ന് സാരം.

Advertisement