കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം രണ്ടുവരെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടിയത്.


Dont Miss ഈ രാജ്യത്തെ പ്രധാനമന്ത്രിയെയടക്കം കൊല്ലാനുള്ള സ്വാതന്ത്ര്യം സംഘപരിവാറിനുണ്ട് ; മോദിയുടെ മുതലക്കണ്ണീരിന്റെ അര്‍ത്ഥം ഇതാണ്: ജിഗ്നേഷ് മെവാനി പറയുന്നു


ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അതേസമയം നടന്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. അന്വേഷണത്തോട് സഹകരിക്കുകയും അപ്പുണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. ഡി.ജി.പി മഞ്ചേരി ശ്രീധരന്‍ നായര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസംകേസ് മാറ്റിവെക്കുകയായിരുന്നു.

ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ദിലീപിനായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിളളയാണ് ഹാജരായത്.

നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ച് പറയരുതെന്നും കോടതി പ്രതിഭാഗം അഭിഭാഷകനോട് നിര്‍ദേശിച്ചു.

ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദിലീപ് നല്‍കിയ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്്‌ട്രേറ്റ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും തള്ളിയിരുന്നു.