ആലുവ: നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള ദിലീപ് അച്ഛന്റെ ശ്രാദ്ധദിനത്തില്‍ ബലിയിടാനായി ഇന്നു ജയിലില്‍ നിന്ന് പുറത്തിറങ്ങും. എട്ടുമണിക്കാണ് ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങുക. എട്ടുമുതല്‍ 10 വരെയാണ് പൊലീസ് കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയത്.


Also Read: കല്‍ബുര്‍ഗി മാതൃകയില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് സംഘപരിവാറിന്റെ കടുത്ത വിമര്‍ശക


ജയിലില്‍ നിന്നു വീട്ടിലെത്തുന്ന താരം ആലുവ മണപ്പുറത്തെ ചടങ്ങുകളില്‍ പങ്കെടുക്കുമോ എന്ന കാര്യം സംശയമാണ്. സുരക്ഷാ കാരണങ്ങളെത്തുടര്‍ന്ന് താരം വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ മാത്രമെ പങ്കെടുക്കാന്‍ സാധ്യതയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ വീട്ടില്‍ ഇതിനോടകം തന്നെ പൊലീസ് എത്തിക്കഴിഞ്ഞു.

പെരിയാറിനോടു ചേര്‍ന്നുള്ള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലാണ് ചടങ്ങുകള്‍. മാധ്യമങ്ങളെ കാണുന്നതിനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കുന്നതിനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


Dont Miss: ‘കേരളത്തില്‍ വരുമ്പോള്‍ ആരെങ്കിലും എനിയ്ക്ക് ബീഫ് കറിവെച്ചു തരണം’; കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്


ആലുവ മണപ്പുറത്ത് ദിലീപ് എത്തുകയാണെങ്കില്‍ അവിടെ താരത്തെ കാണുന്നതിനായി നിരവധിയാളുകള്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അത് സുരക്ഷയെ ബാധിക്കാം എന്നതിനാലാണ് മണപ്പുറത്തെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ തീരുമാനമാകാത്തത്. നേരത്തെ ദിലീപിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴും തെളിവെടുപ്പിന് എത്തിച്ചപ്പോഴുമെല്ലാം വലിയ ജനക്കൂട്ടം എത്തിയിരുന്നു.