ആലുവ: നടിയെ ആക്രമിച്ച കേസില്‍ രണ്ടുമാസമായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുത്തു. ചടങ്ങുകള്‍ ആലുവയിലെ വീട്ടില്‍ പൂര്‍ത്തിയായി. പത്തു മണിയോടെയാണ് ദിലീപിന് ജയിലില്‍ തിരിച്ചെത്തേണ്ടത്.

പെരിയാറിനോടു ചേര്‍ന്നുള്ള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലായിരുന്നു ചടങ്ങുകള്‍. മാധ്യമങ്ങളെ കാണുന്നതിനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കുന്നതിനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


Also read ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആഹ്ലാദവുമായി സംഘപരിവാറുകാര്‍; നേതൃത്വം നല്‍കി മാധ്യമപ്രവര്‍ത്തകരും


ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വീട്ടിലെത്തിയിരുന്നു.ദിലീപിനെ കാണാന്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ആരും വീട്ടിലെത്തിയിട്ടില്ല. വീടിന്റെ സിറ്റ്ഔട്ടിലായിരുന്നു ചടങ്ങുകള്‍.

സുരക്ഷാ കാരണങ്ങളാല്‍ ആലുവമണപ്പുറത്തെ ചടങ്ങുകള്‍ നടത്താന്‍ സാധ്യതയില്ല.