എഡിറ്റര്‍
എഡിറ്റര്‍
‘എന്തിനാ ചേട്ടാ വായില്‍ തോന്നുന്നത് പറയുന്നത്’; തെളിവെടുപ്പിന് എത്തിച്ച ദിലീപ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറോട്, വീഡിയോ കാണാം
എഡിറ്റര്‍
Wednesday 12th July 2017 9:46pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തെളിവെടുപ്പിനു വേണ്ടി ഗൂഡാലോചന നടന്ന കൊച്ചി എംജി റോഡിലെ അബാദ് പ്ലാസ ഹോട്ടലിലെത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. ഹോട്ടലിലെ 410ാം മുറിയില്‍ വെച്ചാണ് പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ നടി ആക്രമിക്കുന്നതിനെ കുറിച്ച് ഗൂഢാലോചന നടന്നത്. ഇവിടെ ദിലീപിനെ എത്തിച്ചായിരുന്നു തെളിവെടുപ്പ്.
ഇതിനിടെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനോട് ദിലീപ് പൊട്ടിത്തെറിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ച്ചര്‍ അഞ്ജുരാജിനോടായിരുന്നു ദിലീപിന്റെ പ്രതികരണം. ദിലിപീനെ ഹോട്ടല്‍ മുറിയിലെത്തിച്ച പൊലീസ് സംഘത്തിനൊപ്പം അഞ്ജുരാജും റിപ്പോര്‍ട്ട് ചെയ്യാന്‍ കയറിയിരുന്നു. തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന സമയത്ത് റൂമിലേക്ക് കയറവേ തിരിഞ്ഞു നിന്നായിരുന്നു ദീലീപിന്റെ ചോദ്യം.

‘എന്തിനാ ചേട്ടാ വായില്‍ തോന്നുന്നത് പറയുന്നത്’ എന്നായിരുന്നു തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകനോട് ദീലീപ് ചോദിച്ചത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിനെ പൊലീസ് ചോദ്യം ചെയ്യും. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സുഹൃത്താണ് അന്‍വര്‍ സാദത്ത്. ആക്രമണമുണ്ടായ സംഭവത്തിന് ശേഷം സാദത്ത് ദിലീപിനെ പല തവണ ഫോണ്‍ ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.


Also Read:  ‘ഉത്തമ സന്തതി മുതല്‍ ബീഫ് നിരോധനവും മോദിയുടെ ലോക പര്യടനവും വരെ’; സംഘപരിവാറിന്റെ കള്ളങ്ങളും കുപ്രചരണങ്ങളും പൊളിച്ചെഴുതി ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ ഫെയ്‌സ്ബുക്ക് പേജ്


ഇപ്പോള്‍ വിദേശത്തുള്ള എം.എല്‍.എ നാട്ടിലെത്തിയാല്‍ ഉടനെ ചോദ്യം ചെയ്യും. അതേസമയം, ജനങ്ങളുടെ പ്രതിഷേധം കാരണം തൊടുപുഴയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ദിലീപിനെ കണ്ടതു മുതല്‍ ജനം കൂവി വിളിച്ച് ബഹളം വെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തെളിവെടുപ്പ് അവസാനിപ്പിച്ചത്.

കേസിലെ ആദ്യ ഗൂഢാലോചന നടന്ന അബാദ് പ്ലാസ ഹോട്ടലിലെത്തിച്ച് ദിലീപിന്റെ സാന്നിധ്യത്തില്‍ തെളിവെടുക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2013 ല്‍ അബാദ് പ്ലാസയില്‍ നടന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സല്‍ ക്യാമ്പായിരുന്നു നടിക്കെതിരായ ആക്രമണത്തിന്റെ ഗുഢാലോചനയുടെ ആദ്യം അധ്യായം അരങ്ങേറിയത്.
അതേസമയം, ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെ തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ പുതിയ സ്ഥാനത്തേക്ക് എത്തിയത്. ഇന്നു വൈകിട്ട് മൂന്നിന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കടപ്പാട്: ഏഷ്യാനെറ്റ്

Advertisement