എഡിറ്റര്‍
എഡിറ്റര്‍
‘ഇതാണ് ജയില്‍, എല്ലാവരേയും സെന്‍ട്രല്‍ ജയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ക്രിമിനല്‍’;ദിലീപിന്റെ സൈറ്റ് ഹാക്ക് ചെയ്ത് പോസ്റ്ററൊട്ടിച്ച് ഹാക്കര്‍മാര്‍
എഡിറ്റര്‍
Tuesday 11th July 2017 5:03pm

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ പ്രതിഷേധം പുകയുമ്പോള്‍ താരത്തിനെതിരെ നേരിട്ട് ആക്രമവുമായി സൈബര്‍ പോരാളികള്‍. ദിലീപിന്റെ ഔദ്യോഗിക വെബ്ബ് സൈറ്റായ ദിലീപ് ഓണ്‍ ലൈന്‍ ഹാക്ക് ചെയ്താണ് താരത്തോടുള്ള പ്രതിഷേധം അവര്‍ തീര്‍ക്കുന്നത്.

ദിലീപിന്റെ ഈയ്യടുത്ത് പുറത്തിറങ്ങിയ വെല്‍ക്കം ടും സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയിലെ ചിത്രവും ‘ ജയില്‍ ഇവിടെയാണ്, സെന്‍ട്രല്‍ ജയിലിലേക്ക് സ്വാഗതം- ക്രിമിനല്‍ ദിലീപ്’ എന്ന വാചകവുമാണ് ഇപ്പോള്‍ വെബ്ബ് സൈറ്റില്‍ കാണാന്‍ കഴിയുന്നത്. താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സൈറ്റ് ഹാക്ക് ചെയ്തത്.

അതേസമയം, നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ട്രഷറര്‍ സ്ഥാനത്ത് നിന്നും ദിലിപിനെ ഒഴിവാക്കി. കൊച്ചിയില്‍ ചേര്‍ന്ന ഞങ്ങളുടെ സഹോദരിക്കുനേരെയുണ്ടായ ആക്രമണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അവരുടെ നിയമപരമായ കാര്യങ്ങള്‍ക്കുള്ള എല്ലാ പിന്തുണയും നല്‍കും. നടിയെ തുടര്‍ന്നും വേദനിപ്പിച്ചവരോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതായും അമ്മ പത്രക്കുറിപ്പില്‍ പറഞ്ഞു.

കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ കേരള പൊലീസിനും സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായും അമ്മ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


Also Read:  ‘ഇത്രയും നീചനായ ഒരാള്‍ക്കൊപ്പം എങ്ങനെ അഭിനയിക്കും’; ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് ആസിഫ് അലി


നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നു ദിലീപിനെ നേരത്തെ പുറത്താക്കിയിരുന്നു. ഇന്നു ചേര്‍ന്ന പ്രത്യേക യോഗമാണ് ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്.
ഇതുകൂടാതെ, ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു ദിലീപിനെ പുറത്താക്കിയതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ദിലീപിനൊപ്പം അഭിനയിച്ചതില്‍ ലജ്ജിക്കുന്നുവെന്ന് ജോയി മാത്യുവും ഇനിയൊരിക്കലും ദിലീപുമായി യാതൊരു ബന്ധവുമുണടാകില്ലെന്ന് ആസിഫ് അലിയും വ്യക്തമാക്കിയിരുന്നു. അതേസമയം നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ മുതിര്‍ന്ന താരങ്ങള്‍ വീണ്ടും യോഗം ചേരുകയാണ്.

Advertisement