എഡിറ്റര്‍
എഡിറ്റര്‍
ദിലീപ് ചിത്രം രാമലീലയുടെ റിലീസ് മാറ്റി
എഡിറ്റര്‍
Sunday 2nd July 2017 12:10pm

തിരുവനന്തപുരം: നടന്‍ ദിലീപിന്റെ പുറത്തിറങ്ങാനിരുന്ന പുതിയ ചിത്രമായ രാമലീലയുടെ റിലീസിങ് മാറ്റി. ഈ വരുന്ന വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. റീലീസ് മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുക കൂടി ചെയ്ത സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്താല്‍ വേണ്ടത്ര ജനപിന്തുണ ലഭിക്കില്ലെന്ന ആശങ്കയാവാം ചിത്രത്തിന്റെ റിലീസിങ് മാറ്റിവെച്ചതിന് പിന്നില്‍ എന്നാണ് അറിയുന്നത്.


Dont Miss കാവ്യയുടെ സ്ഥാപനത്തിലെ റെയ്ഡ് മെമ്മറി കാര്‍ഡ് തേടി; മെമ്മറി കാര്‍ഡ് കാക്കനാടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന് സുനിയുടെ മൊഴി


രാമലീലയുടെ ടീസര്‍ കഴിഞ്ഞയാഴ്ചയായിരുന്നു പുറത്തിറക്കിയിരുന്നത്. പുലിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാമലീല നവാഗതനായ അരുണ്‍ ഗോപിയായിരുന്നു സംവിധാനം ചെയ്തത്.

ചിത്രത്തില്‍ രാഷ്ട്രീയനേതാവായാണ് ദിലീപ് എത്തുന്നത്. ഏറെക്കാലമായി ദിലീപ് ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു രാമലീല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ തന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലൂടെയും,ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും, തെളിഞ്ഞും നടക്കുന്നതായി ദിലീപ് ആരോപിച്ചിരുന്നു.

തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് തന്നില്‍ നിന്നകറ്റാനാനും എന്റെ പുതിയ ചിത്രം രാമലീലയേയും,തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്താനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ദിലീപ് ആരോപിച്ചിരുന്നു.

Advertisement