Categories

ദിലീപ് നിയമോപദേശം തേടി; ഉടന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന് തീരുമാനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും നിയമോപദേശം തേടി. ജയിലില്‍ ഇന്ന് രാവിലെ എത്തിയ അഭിഭാഷകനുമായാണ് ദിലീപ് കൂടിക്കാഴ്ച നടത്തിയത്. കേസില്‍ ജാമ്യം നേടാനായി ഉടന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്നാണ് തീരുമാനം. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മാത്രം മതി അടുത്ത നടപടിയെന്നാണ് ദിലീപിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

അതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവന്റെ അമ്മ ശ്യാമളയെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് ശ്യാമളയെ ചോദ്യം ചെയ്തത്.


Dont Miss വീട്ടമ്മയെ പീഡിപ്പിച്ച കേസ്; എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യമില്ല


നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നല്‍കിയിട്ടുണ്ടെന്ന കേസിലെ പ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പറഞ്ഞത്. കാവ്യയില്‍ നിന്നും ഇതുസംബന്ധിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അമ്മ ശ്യാമളയെ ചോദ്യം ചെയ്തത്. ഇതിനു പുറമേ സാമ്പത്തിക ഇടപാടുകളെയും ക്വട്ടേഷനെയും കുറിച്ച് ശ്യാമളയോട് ചോദിച്ചതായാണ് വിവരം.

ഇന്നലെ ഉച്ചയോടെ പരവൂര്‍ കവലയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണ് എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ച് ആറു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍ വൈകിട്ട് അഞ്ചു വരെ നീണ്ടു.

Tagged with: