എഡിറ്റര്‍
എഡിറ്റര്‍
ദിലീപ് കുടുംബത്തിനൊപ്പം ആഘോഷത്തിലാണ്; വിമര്‍ശകര്‍ക്ക് മറുപടിയുമായി അമേരിക്കയില്‍ കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം അവധി ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ പുറത്ത്
എഡിറ്റര്‍
Wednesday 10th May 2017 11:23am

എന്നും വിവാദങ്ങളുടെ പിടിയിലാണ് നടന്‍ ദിലീപ്. ദിലീപ് എന്തുചെയ്യുന്നു, എവിടെ പോകുന്നു, കുടുംബം എങ്ങനെ ? ഇതെല്ലാം സോഷ്യല്‍മീഡിയയ്ക്ക് വലിയ വാര്‍ത്തകളാണ്. വിവാഹത്തിന് പിന്നാലെ തന്നെ കാവ്യയുമായി ബന്ധം വേര്‍പിരിഞ്ഞു എന്നും മീനാക്ഷി ദിലീപില്‍ നിന്നും അകന്ന് മഞ്ജുവാര്യരുടെ അടുത്ത് എത്തി പോലും ഗോസിപ്പുകള്‍ വന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം നാദിര്‍ഷ യു.എസില്‍ നിന്നും പുറത്തുവിട്ട വീഡിയോ.

ഷോയുടെ ഭാഗമായി അമേരിക്കയില്‍ എത്തിയ ദിലീപും കാവ്യയും മീനാക്ഷിയും അടങ്ങുന്ന മലയാളിസംഘത്തിന്റെ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടനും സംവിധായകനുമായ നാദിര്‍ഷയാണ് ആഘോഷങ്ങളുടെ വീഡിയോ പുറത്തുവിട്ടത്.

ഗ്രാന്‍ഡ് കന്ന്യോണിലാണ് താനെന്ന് പറഞ്ഞാണ് നാദിര്‍ഷ വീഡിയോ പകര്‍ത്തുന്നത്. പിന്നീട് ഭാര്യയെയും മക്കളെയും നാദിര്‍ഷ പരിചയപ്പെടുത്തി.

അതിന് ശേഷം സമദും ഏലൂര്‍ ജോര്‍ജും ദിലീപും മീനാക്ഷിയും കാവ്യയും വീഡിയോയിലെത്തുന്നു. സുബി സുരേഷ്, നമിതാ പ്രമോദ് എന്നിവരും അതിന് ശേഷം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. അതിന് പിന്നാലെ ധര്‍മ്മജനും പിഷാരടിയും അടങ്ങുന്ന സംഘവും എത്തുന്നു.

അതേസമയം, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അപവാദപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് വീഡിയോയെന്നും ചിലര്‍ സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്പെടുന്നുണ്ട്.

മീനാക്ഷിയെ നാട്ടിലാക്കിയാണ് ദിലീപും കാവ്യയും അമേരിക്കന്‍ യാത്രയ്ക്ക് പോയതെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വീഡിയോ എന്നാണ് ദിലീപ് ഫാന്‍സ് പറയുന്നത്.


Dont Miss മക്കള്‍ നാണംകെടരുതെന്നു കരുതി സ്വന്തം ജോലി മറച്ചു വെച്ച അച്ഛനെ മാറോടടക്കി മൂന്ന് പെണ്‍മക്കള്‍; ലോകത്തിലെ ഏറ്റവും വലിയ ധനികനെ പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയ 


ദിലീപ്, കാവ്യാ മാധവന്‍, നാദിര്‍ഷാ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസ് , നമിത പ്രമോദ് തുടങ്ങി 26 ല്‍ പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന ഷോയാണ് അമേരിക്കയില്‍ നടക്കുന്നത്.

മൂന്നു മണിക്കൂര്‍ കാണികളെ ചിരിയുടെയും, ചിന്തയുടെയും, നടന്ന വൈഭവത്തിന്റെയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന പുതുമകള്‍ നിറഞ്ഞ ഷോ നവ്യാനുഭവം പകരുന്നതാണ്.

ആദ്യ ഷോയില്‍ മലയാളത്തിന്റെ ന്യൂജെന്‍ ഹാസ്യ സാമ്രാട്ടുകളായ ദിലീപ്, നാദിര്‍ഷ, പിഷാരടി, ധര്‍മ്മജന്‍, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട സ്‌കിറ്റുകളെല്ലാം പുതിയ വിഷയങ്ങള്‍ അടങ്ങിയതായിരുന്നു.

Advertisement