എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹാജരായി; ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യല്‍
എഡിറ്റര്‍
Monday 31st July 2017 11:01am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യംചെയ്യലിനായി ഹാജരായി. ആലുവ പൊലീസ് ക്ലബ്ബിലാണ് അപ്പുണ്ണി എത്തിയത്.

അപ്പുണ്ണിയെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചതായാണ് വിവരം. അപ്പുണ്ണിയോട് തിങ്കളാഴ്ച അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കീഴടങ്ങല്‍. അതേസമയം നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കുമെന്നാണ് അറിയുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അപ്പുണ്ണിയോട് മൊഴിനല്‍കാന്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.


Dont Miss കടക്ക് പുറത്ത് ; സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് പിണറായി വിജയന്‍


ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ താരങ്ങളെ ഉടന്‍ ചോദ്യംചെയ്‌തേക്കുമെന്നാണ് അറിയുന്നത്. നടിയെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചേക്കുമെന്ന് ചിലതാരങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഇവരുടെ പട്ടിക പോലീസ് തയ്യാറാക്കിയതായാണ് വിവരം.

ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് താരത്തിന്റെ മാനേജരും ഡ്രൈവറുമൊക്കെയായ അപ്പുണ്ണിയെ കാണാതായത്. ഏലൂരിലെ വീട്ടിലും മറ്റ് സ്ഥലങ്ങൡും പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും അപ്പുണ്ണിയെ പിടികൂടാനായിരുന്നില്ല.

Advertisement