തിരുവനന്തപുരം: നടന്‍ ദിലീപിനെതിരെ നടപടി എടുക്കാന്‍ താരസംഘടനയായ അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍. കൂടെ നടക്കുന്ന ഒരാള്‍ പറയുന്നത് വിശ്വസിക്കാനേ കഴിയൂ. അതുകൊണ്ടാണ് ദിലീപിനെ പിന്തുണച്ചതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.


Dont Miss ഈ വാര്‍ത്ത കേട്ട് സന്തോഷിക്കാന്‍ ഞാന്‍ നിന്നെപ്പോലെ ഒരു ചെറ്റയല്ല; 20 വര്‍ഷം മുന്‍പത്തെ ദിലീപിന്റെ മുഖം മൂടി വലിച്ചുകീറിയ സംഭവം ഓര്‍ത്തെടുത്ത് തിരക്കഥാകൃത്ത് റഫീക് സീലാട്ട്


ദിലീപ് കുറ്റവാളി ആണോ എന്നത് കോടതിയിലാണ് തെളിയിക്കേണ്ടത്. സംഘടനാ തലത്തില്‍ ദിലീപിനെതിരെ ശക്തമായ നടപടി എടുക്കും. അമ്മ അടിയന്തിര യോഗത്തില്‍ തനിക്ക് പങ്കെടുക്കാനാവില്ല.

എന്നാല്‍ ഫോണില്‍ വിളിച്ച് തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. അമ്മ എന്ന സംഘടന പിരിച്ചുവിടേണ്ടതില്ലെന്നും പൊതുജന ഉപകാരമുള്ള സംഘടനയാണ് അതെന്നും ഗണേഷ് കുമാര്‍ പറയുന്നു.

ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയാത്ത ഇടതുഗവര്‍മെന്റ് ഭരിക്കുന്നതില്‍ അഭിമാനുണ്ട്. താനും മുകേഷും സ്വാധീനിക്കുമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞതായും ഗണേഷ് കുമാര്‍ പറഞ്ഞു.