നടന്‍ ദിലീപിന്റെ അമേരിക്കയിലെ സ്റ്റേജ് ഷോ ബഹിഷ്‌ക്കരിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് അമേരിക്കന്‍ മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Subscribe Us:

അമേരിക്കയിലെ മലയാളിയായ സാബു കട്ടപ്പന എന്നയാളാണ് ദിലീപിന്റെ പരിപാടി ബഹിഷ്‌ക്കരിക്കുയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

പ്രമുഖ നടന്‍ എന്ന് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സാബു ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്‌ക്കരിച്ചതായി പറയുന്നത്. പ്രമുഖ നടനും നടിയുമായുള്ള വിവാഹവും ഇതേ നടിയുടെ സുഹൃത്തിനെ പിന്നീട് വിവാഹം ചെയ്യുകയും മറ്റൊരു നടിയെ ഗുണ്ടകളെ വെച്ച് ആക്രമിക്കുകയും ചെയ്ത നടന്റെ പരിപാടി തങ്ങള്‍ ബഹിഷ്‌ക്കരിക്കുകയാണ് എന്നാണ് സാബു കട്ടപ്പന പറയുന്നത്.

പ്രമുഖനടന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ഇപ്പോള്‍ അറസ്റ്റിലായേനെയെന്നും പ്രമുഖനടനെ പ്രമുഖനാക്കിയത് നമ്മള്‍ പ്രേക്ഷകരാണെന്നും ഇദ്ദേഹം പറയുന്നു. ഈ വീഡിയോ സംബന്ധിച്ച് എല്ലാ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം പറയുന്നുണ്ട്.


Dont Miss ആ ഓഡിയോ വാര്‍ത്തയാക്കും മുമ്പ് നിങ്ങള്‍ ചെയ്യേണ്ടത് ഇതായിരുന്നു’: മംഗളം ലേഖകന് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ നിര്‍ദേശം 


അടുത്തമാസമാണ് നാദിര്‍ഷയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ ഷോ നടക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും പൊലീസ് ഇദ്ദേഹത്തെ പ്രതിചേര്‍ക്കുകയോ ഇദ്ദേഹത്തിനെതിരെ തെളിവ് നിരത്തുകയോ ചെയ്തിരുന്നില്ല.

താന്‍ മനസാവാചാ അറിയാത്തകാര്യത്തിന് ബലിയാടാവുകയാണെന്നും തനിക്കെതിരെ ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ദിലീപ് പ്രതികരിച്ചിരുന്നു.