എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ അറസ്റ്റ്; പി.സി ജോര്‍ജ്ജിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ്; വിരട്ടാന്‍ നോക്കേണ്ടെന്ന് പി.സി
എഡിറ്റര്‍
Monday 24th July 2017 3:00pm

കൊച്ചി: നടന്‍ ദിലീപുമായി ബന്ധപ്പെട്ട കേസില്‍ പി.സി ജോര്‍ജ്ജ് എം.എല്‍.എയെ പൊലീസ് ചോദ്യം ചെയ്യും. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുകയെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം ചോദ്യം ചെയ്യലെന്ന് പറഞ്ഞ തന്റെ വിരട്ടാന്‍ നോക്കേണ്ടെന്നും ചോദ്യം ചെയ്യാന്‍ വേണ്ടി തന്നെ തേടി വരേണ്ടതില്ലെന്നും പി.സി ജോര്‍ജ്ജ് പ്രതികരിച്ചു. കേസില്‍ തന്റെ അഭിപ്രായം പറയാന്‍ തയ്യാറാണെന്നും പി.സി പറഞ്ഞു.


Dont Miss 35 ലക്ഷം രൂപ ചിലവഴിച്ചതിന് കണക്കില്ല; ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെതിരെ പാര്‍ട്ടി അന്വേഷണം


നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ശക്തമായ നിലപാടുമായി പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു.

ദിലീപ് അറസ്റ്റിലായ സംഭവത്തിന് പിന്നില്‍ മൂന്ന് പേരുടെ ഗൂഢാലോചനയുണ്ടെന്നായിരുന്നു പി.സി ജോര്‍ജ്ജ് പറഞ്ഞത്. കോടിയേരിയും എ.ഡി.ജി.പി ബി. സന്ധ്യയും ഒരു തിയേറ്റര്‍ ഉടമയുമാണ് ഇതിന് പിന്നിലെന്നും പിണറായിക്കെതിരായ കോടിയേരിയുടെ കളിയാണ് ഇതെന്നുമായിരുന്നു പി.സിയുടെ വാക്കുകള്‍.

കോടിയേരിയുടേത് പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നും ചാരക്കേസ് കരുണാകരനെതിരെ ഉപയോഗിച്ചതുപോലെ കോടിയേരി ഈ കേസ് പിണറായിക്കെതിരെ ഉപയോഗിക്കുകയാണെന്നും പി.സി ജോര്‍ജ്ജ് കുറ്റപ്പെടുത്തിയിരുന്നു.

ദിലീപിനെ പോലെ മാന്യനായ ഒരു സിനിമാനടന്‍ ഇല്ലെന്നായിരുന്നു നേരത്തെ പി സി ജോര്‍ജ്ജ് പറഞ്ഞത്. ‘അയാളെ നശിപ്പിക്കാനായി കുറെ കള്ളക്കച്ചവടക്കാര്‍ ഇറക്കിയിരിക്കുന്നു എന്നല്ലാതെ മറ്റെന്താണ്. അയാള്‍ ഒരു മാന്യന്‍ ആയതു കൊണ്ട് ഇതെല്ലാം സഹിച്ചും ക്ഷമിച്ചും നില്‍ക്കുന്നു. ഞാന്‍ ആണെങ്കില്‍ കാണിച്ചു കൊടുത്തേനെ. മാന്യനായ ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ രണ്ടോ മൂന്നോ പെണ്ണുങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.’ ഇതായിരുന്നു പി.സി ജോര്‍ജ്ജിന്റെ വാക്കുകള്‍.

Advertisement