എഡിറ്റര്‍
എഡിറ്റര്‍
‘എന്നെ ദ്രോഹിക്കുന്നവര്‍ക്കുള്ള ശിക്ഷ ദൈവം തന്നെ നല്‍കും’; കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ നടത്തിയ ദിലീപ് പറയുന്നു
എഡിറ്റര്‍
Wednesday 5th July 2017 4:38pm

 

കോഴിക്കോട്: തന്നെ ദ്രോഹിക്കുന്നവര്‍ക്കുള്ള ശിക്ഷ ദൈവം തന്നെ നല്‍കുമെന്ന് നടന്‍ ദിലീപ്. ദൈവത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യം എന്താണെന്ന് ദൈവത്തിന് അറിയാമെന്നും ദിലീപ് പറഞ്ഞു. കേരള കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

ദിലീപ് ഷോയുമായി അമേരിക്കയില്‍ ഉള്ളപ്പോഴാണ് വിവാദങ്ങള്‍ ചൂടു പിടിച്ചത്. അവിടെ നിന്നും ദിലീപിന് നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട ഒരു അനുഭവവും ദിലീപ് പങ്കുവെയ്ക്കുന്നു.


Don’t Miss: ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ വക പൊങ്കാല ആഘോഷം; കാരണമാണ് രസകരം


ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്ന് ഹരിശ്രീ യൂസഫ് ചോദിച്ചപ്പോള്‍ ആദ്യം കുറച്ചു നേരം മൗനമായിരുന്ന ശേഷം എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയാം എന്ന് ദിലീപ് പറഞ്ഞു. തുടര്‍ന്ന് നീ എടുത്ത തന്റെ പേഴ്‌സ് എവിടെ എന്ന് ദിലീപ് യൂസഫിനോട് ചോദിച്ചു.

പേഴ്‌സ് എടുത്തില്ല എന്ന് യൂസഫ് പറഞ്ഞെങ്കിലും യൂസഫാണ് എടുത്തത് എന്ന് ദിലീപ് തറപ്പിച്ചു പറഞ്ഞു. ഇതോടെ അവിടെയുള്ള മറ്റുള്ളവര്‍ യൂസഫിനെ കളിയാക്കാനും ദേഷ്യപ്പെടാനും ആരംഭിച്ചു. ഇതോടെ ഗത്യന്തരമില്ലാതെ യൂസഫ് ദിലീപിനെ തന്നെ സമീപിച്ചു.


Also Read: ‘നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും’ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ആരോപണത്തോട് ഇന്നസെന്റ്


തന്റെ പേഴ്‌സ് തന്റെ കയ്യില്‍ തന്നെയുണ്ടെന്നും പേഴ്‌സ് എടുത്തെന്ന ആരോപണം താന്‍ വെറുതേ പറഞ്ഞതാണെന്നും ഒടുവില്‍ ദിലീപ് പറഞ്ഞു. താന്‍ വെറുതേ ഒരാരോപണം ഉന്നയിച്ചപ്പോള്‍ പ്രതികരിക്കാന്‍ ഇത്രയും പേര്‍ രംഗത്തെത്തിയെന്നും തന്റെ പേരിലുള്ള ആരോപണങ്ങളുടെ കാര്യവും ഇതുപോലെയാണെന്നും ദിലീപ് പറഞ്ഞുവത്രെ.

ചൊവ്വാഴ്ച പുലര്‍ച്ചെ ദിലീപും ഭാര്യ കാവ്യയും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തി ശത്രുസംഹാരപൂജ നടത്തിയത് വാര്‍ത്തയായിരുന്നു. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് തന്നെ ദ്രോഹിക്കുന്നവരെ ദൈവം ശിക്ഷിക്കുമെന്ന് അഭിമുഖത്തില്‍ ദിലീപ് പറഞ്ഞതും വാര്‍ത്തയാകുന്നത്. ഈ കൗതുകമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്ക് ക്ഷേത്രം തുറന്നയുടനെയാണ് ദിലീപും കാവ്യയും എത്തിയത്. വടക്കേനടയില്‍ എത്തിയ ഇവര്‍ ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. ക്ഷേത്രത്തില്‍ 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുതു. തുടര്‍ന്ന് ശത്രുസംഹാരപൂജയും പുഷ്പാഞ്ജലി അടക്കമുള്ള വഴിപാടുകളും നടത്തി അഞ്ചുമണിയോടെ ഇവര്‍ മടങ്ങുകയായിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെയാണ് ഇരുവരും ക്ഷേത്രസന്ദര്‍ശനത്തിന് എത്തിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യുമെന്നും കാവ്യയെ ചോദ്യം ചെയ്യാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


Don’t Miss: പശുവിനായി ഒരു പത്രം; ഗോരക്ഷകര്‍ റിപ്പോര്‍ട്ടര്‍മാരും: ഗോഭാരതിയുടെ ചീഫ് എഡിറ്റര്‍ പത്രത്തെക്കുറിച്ച് പറയുന്നു


കഴിഞ്ഞദിവസം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലും വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഇരുവരും ഒരുമിച്ച് ക്ഷേത്രസന്ദര്‍ശനത്തിന് എത്തിയത്.

ദിലീപ് ഇടയ്ക്കിടെ കൊടുങ്ങല്ലൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. സാധാരണയായി എത്തുന്നതിനു മുമ്പാകെ ക്ഷേത്രം അധികൃതരെ വിളിച്ച് അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആരെയും അറിയിക്കാതെയാണ് ക്ഷേത്രത്തിലേക്കു കടന്നത്. കാവ്യയുമായുള്ള വിവാഹശേഷം ദിലീപ് ആദ്യമായാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്.


Also Read: സിനിമ ലൈംഗികപീഡന വിമുക്ത മേഖലയാണെന്ന ഇന്നസെന്റിന്റെ പരാമര്‍ശം തെറ്റ്: വിമന്‍ ഇന്‍ സിനിമാ കലക്ടീവ്


അതേസമയം ദിലീപിന്റെ സഹോദരന്‍ അനൂപിനേയും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനാണ് ഇവരെ വിളിപ്പിച്ചത്. ഡി.വൈ.എസ്.പി ആവശ്യപ്പെട്ടതനുസരിച്ചാണ് വന്നതെന്ന് ധര്‍മ്മജന്‍ പ്രതികരിച്ചു.

നാദിര്‍ ഷാ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചത് ധര്‍മ്മജനാണ്. കൂടാതെ ദിലീപിനൊപ്പം നിരവധി സ്റ്റേജ് ഷോകളിലും ധര്‍മ്മജന്‍ പങ്കെടുത്തിട്ടുണ്ട്.

രണ്ടു ദിവസത്തിനകം സ്രാവുകളെ വെളിപ്പെടുത്തുമെന്ന് നേരത്തേ പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കാക്കനാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴി കേസില്‍ ചില വമ്പന്‍ സ്രാവുകളുണ്ടെന്ന് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിനുശേഷം ഈ സ്രാവുകള്‍ ആരാണെന്ന് സംബന്ധിച്ച ചര്‍ച്ച മാധ്യമങ്ങളില്‍ തകര്‍ത്ത് നടക്കുന്നതിനിടെയാണ് അടുത്ത വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

സുനിയെ എട്ട് ദിവസം തങ്ങള്‍ക്ക് കസ്റ്റഡിയില്‍ ലഭിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സുനിയെ കഴിഞ്ഞ ദിവസം അങ്കമാലി കോടതി പതിനെട്ട് വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേസില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ നടത്തേണ്ടതുണ്ടെന്നും കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്നും കാണിച്ചാണ് പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്.

Advertisement