എഡിറ്റര്‍
എഡിറ്റര്‍
കൂട്ടായ്മയും ഐക്യവുമാണ് സിനിമയുടെ വിജയം: ദിലീപ്
എഡിറ്റര്‍
Saturday 24th March 2012 11:45am

കോതമംഗലം: കൂട്ടായ്മയും ഐക്യവുമാണ് സിനിമയുടെ വിജയത്തെ നിര്‍ണയിക്കുന്നതെന്ന് നടന്‍ ദിലീപ്. കേരള ചലച്ചിത്ര അക്കാദമി കോതമംഗലത്ത് സംഘടിപ്പിച്ച എട്ടാമത് ദേശീയ ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രേക്ഷകരുടെ പ്രോത്സാഹനവും കൈയടിയുമാണ് കലാകാരനെ വളര്‍ത്തുന്നത്. കേവലം മിമിക്രി ആര്‍ട്ടിസ്റ്റ് മാത്രമായിരുന്ന താന്‍ ചുരുങ്ങിയ കാലത്തില്‍ മലയാള സിനിമയില്‍ സെഞ്ച്വറി തികച്ചത് ഈ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ്. പ്രേക്ഷകരും സിനിമയിലെ അണിയറ പ്രവര്‍ത്തകരും നല്‍കിയ നിര്‍ലോഭ പ്രോത്സാഹനം മൂലമാണ് തന്നെ വളര്‍ത്തിയതെന്നും ദിലീപ് പറഞ്ഞു.

സംവിധായകരായ സിബി മലയില്‍, മെക്കാര്‍ട്ടിന്‍, സിനിമാതാരങ്ങളായ ലാലു അലക്‌സ്, പാര്‍വതി, ഫെഫ്ക സെക്രട്ടറി ഫാസില്‍ കാട്ടുങ്കല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സാബു ചെറിയാന്‍, ചലച്ചിത്ര അക്കാദമി അംഗങ്ങളായ ബേബി മാത്യു സോമതീരം, റോയി പീച്ചാട്ട്, ജോഷി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ഡിസംബര്‍ അവസാന വാരം പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി മറ്റൊരു ഫെസ്റ്റിന് കോതമംഗലത്ത് വേദിയൊരുക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മേള സമാപിച്ചത്.
Malayalam news

Kerala news in English

Advertisement