എഡിറ്റര്‍
എഡിറ്റര്‍
മുറിച്ചുണ്ടന്‍ ദിലീപ്
എഡിറ്റര്‍
Sunday 13th January 2013 2:47pm

വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ജനപ്രിയനടന്‍ ദിലീപില്‍ നിന്നും മറ്റൊരു വ്യത്യസ്ത വേഷം. ബെന്നി.പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന സൗണ്ട് തോമയില്‍ മുറിച്ചുണ്ടനായാണ് ദിലീപ് എത്തുന്നത്.

Ads By Google

പണക്കാരനായ പ്ലാപ്പറമ്പില്‍ പൗലോയുടെ മകനായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. പ്രിയാഞ്ജലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപിന്റെ സഹോദരന്‍ അനൂപാണ് ചിത്രം നിര്‍മിക്കുന്നത്.

നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, ഷിജു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിഷുവിന് ചിത്രം തിയേറ്ററിലെത്തും. മായാമോഹിനിയില്‍ ദിലീപിന്റെ മേക്ക് അപ് മാനായി പ്രവര്‍ത്തിച്ച റോഷനാണ് മുറിച്ചുണ്ടനായും ദിലീപിനെ ഒരുക്കുന്നത്.

ദിലീപ് തന്നെയാണ് തന്റെ മുറിച്ചുണ്ടന്‍ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നത്. മുഖത്ത് വൈരൂപ്യമുള്ള നായകനെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ദിലിപ്.

Advertisement