എഡിറ്റര്‍
എഡിറ്റര്‍
സൗണ്ട് തോമയായി ദിലീപ്
എഡിറ്റര്‍
Saturday 24th November 2012 11:49am

പോക്കിരിരാജ, സീനിയേഴ്‌സ്, മല്ലുസിങ് എന്നീ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖ് നിര്‍മ്മിക്കുന്ന ചിത്രമാണ് സൗണ്ട് തോമ.

Ads By Google

സ്ഥാനപ്പേര് മാത്രമുള്ള എന്നാല്‍ അധികാരമൊന്നും ഇല്ലാത്ത ഒരു കഥാപാത്രമായാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്. ഡിസംബര്‍ 19 ന് തൊടുപുഴയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

ഔട്ട് ഏന്റ് ഔട്ട് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ‘മേരിക്കുണ്ടൊരു കുഞ്ഞാട് ‘എന്ന ചിത്രത്തിന് ശേഷം മറ്റൊരു ക്രിസ്ത്യന്‍ കഥാപാത്രവുമായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്.

ദിലീപിന്റെ നായികയായി നമിത പ്രമോദും ചിത്രത്തില്‍ വേഷമിടുന്നു. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി മലയാള സിനിമയില്‍ വേഷമിടുന്നത്. മുകേഷ്, സായി കുമാര്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മുട് എന്നിവരും ചിത്രത്തിലുണ്ട്.

Advertisement