അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കി. അങ്കമാലി കോടതിയിലാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്.

തനിക്കെതിരായ ആരോപണം ഗൂഡാലോചന മാത്രമാണെന്നും 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ദിലീപ് പറയുന്നു. നടിയുടെ നഗ്നചിത്രം എടുത്തുനല്‍കാന്‍ പറഞ്ഞുവെന്നുമാത്രമാണ് കേസ്.

60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാണ് ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.