എഡിറ്റര്‍
എഡിറ്റര്‍
‘ഇനിയെങ്കിലും കൂറ്റന്‍ ഫ്‌ളെക്‌സുകളില്‍ പാലഭിഷേകവും പുഷ്പാര്‍ച്ചനയും നടത്താന്‍ വലിഞ്ഞു കയറരുത്’;ദിലീപിനൊപ്പം അഭിനയിക്കേണ്ടി വന്നതില്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് ജോയി മാത്യു
എഡിറ്റര്‍
Tuesday 11th July 2017 3:23pm

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റൈ അറസ്റ്റില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയി മാത്യു. സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട
നടനോടൊപ്പം ചില സിനിമകളിലെങ്കിലും അഭിനയിക്കേണ്ടി വന്നതില്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നുവെന്നായിരുന്നു ജോയി മാത്യുവിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഭിനേതാക്കളെ താരങ്ങളാക്കി മാറ്റുന്ന മാധ്യമങ്ങളും അവരെ അമാനുഷികരായി ആരാധിക്കുന്ന ആരാധകരും
ഇനിയെങ്കിലും കൂറ്റന്‍ ഫ്‌ലക്‌സുകളില്‍ പാലഭിഷേകവും പുഷ്പ്പാര്‍ച്ചയും നടത്താന്‍ വലിഞ്ഞു കയറാതെ യാഥാര്‍ത്യത്തിന്റെ മണ്ണിലേക്കിറങ്ങി വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജോയി മാത്യു പറയുന്നു.


Also Read:  അമര്‍നാഥ് യാത്രയ്ക്കുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ നിന്നും ബസ് ഡ്രൈവര്‍ സലീമിന്റെ ധീരത രക്ഷപ്പെടുത്തിയത് 50 ജീവനുകള്‍; ധീരതയ്ക്കുള്ള അവാര്‍ഡിന് പേര് നിര്‍ദ്ദേശിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി


ഈ കേസില്‍ ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ആദ്യം ജനം അത് വിശ്വസിച്ചെങ്കിലും മാധ്യമങ്ങളുടെ കണ്ണിമയ്ക്കാതുള്ള കാവല്‍ കേരളാ പോലീസിനെ ഗൂഡാലോചനയുടെ ചുരുളഴിക്കാന്‍ നിര്‍ബന്ധിതരാക്കി- മറിച്ച് പള്‍സര്‍ സുനിയില്‍ തന്നെ ഈ കേസ് ചുരുട്ടികെട്ടിയിരുന്നെങ്കില്‍
സി ബി ഐ പോലൊരു കേന്ദ്ര ഏജന്‍സി കേസ് ഏറ്റെടുക്കുകയും
ഇതിനേക്കാള്‍ വലിയ രീതിയില്‍ കാര്യങ്ങള്‍ മാറുമെന്നും മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോയി മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട
നടനോടൊപ്പം ചില സിനിമകളിലെങ്കിലും അഭിനയിക്കേണ്ടി
വന്നതില്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാന്‍
ലജ്ജിക്കുന്നു-
അഭിനേതാക്കളെ താരങ്ങളാക്കി മാറ്റുന്ന മാധ്യമങ്ങളും അവരെ അമാനുഷികരായി ആരാധിക്കുന്ന ആരാധകരും
ഇനിയെങ്കിലും കൂറ്റന്‍ ഫ്‌ലക്‌സുകളില്‍ പാലഭിഷേകവും
പുഷ്പാര്‍ച്ചനയും നടത്താന്‍ വലിഞ്ഞു കയറാതെ യാഥാര്‍ത്യത്തിന്റെ മണ്ണിലേക്കിറങ്ങി വരേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു-
ഈ കേസില്‍ ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ആദ്യം
ജനം അത് വിശ്വസിച്ചെങ്കിലും
മാധ്യമങ്ങളുടെ കണ്ണിമയ്ക്കാതുള്ള കാവല്‍ കേരളാ പോലീസിനെ ഗൂഡാലോചനയുടെ ചുരുളഴിക്കാന്‍ നിര്‍ബന്ധിതരാക്കി- മറിച്ച് പള്‍സര്‍ സുനിയില്‍ തന്നെ ഈ കേസ് ചുരുട്ടികെട്ടിയിരുന്നെങ്കില്‍
സി ബി ഐ പോലൊരു കേന്ദ്ര ഏജന്‍സി
കേസ് ഏറ്റെടുക്കുകയും
ഇതിനേക്കാള്‍ വലിയ രീതിയില്‍
കാര്യങ്ങള്‍ മാറുമെന്നും മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല-
ഒരു ക്രിമിനല്‍ കേസിനെക്കുറിച്ചും അന്വേഷണം അവസാനിക്കുന്നതിനു മുബ് എടുത്തുചാടി ഒരു നിഗമനത്തിലും എത്തരുത് എന്ന ഗുണപാഠം എല്ലാവര്‍ക്കും ഇതോടെ ഇനിയെങ്കിലും ബോദ്ധ്യപ്പെട്ടിരിക്കും- ഇനി പോലീസ് ജയിലില്‍ അടച്ചാലും
‘നിരപരാധിയെ രക്ഷിക്കാന്‍ ‘എന്ന ആപ്തവാക്യത്തിന്റെ ചുവട് പിടിച്ച് കേസ് വാദിക്കാന്‍ ശവക്കുഴിയില്‍ നിന്നുവരെ വക്കീലന്മാര്‍ വരും എന്ന് കേസ് ഏറ്റെടുക്കുന്ന അഭിഭാഷകരുടെ
ഭൂതകാലം നമുക്ക് കാണിച്ചു തരുന്നുണ്ട് -നോട്ടുകെട്ടിന്റെ നാറ്റമല്ലാതെ മനുഷ്യത്വത്തിന്റെ സുഗന്ധമല്ല ഇവരെ ശവക്കുഴിയില്‍ നിന്നും വീണ്ടും തങ്ങളുടെ കറപിടിച്ച കോട്ട് ധാരികളാക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തത്!

Advertisement