എഡിറ്റര്‍
എഡിറ്റര്‍
ജയിലിലെത്താന്‍ സമയം വൈകി; ദിലീപിന് രാത്രി ഭക്ഷണം ലഭിച്ചില്ല; ദിലീപ് രണ്ടാം നമ്പര്‍ സെല്ലില്‍ തന്നെ
എഡിറ്റര്‍
Sunday 16th July 2017 9:56am

ആലുവ: നടിയെആക്രമിച്ച കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് വീണ്ടും സബ് ജയിലിലെത്തിയ നടന്‍ ദിലീപിന് ഇന്നലെ രാത്രി ഭക്ഷണം ലഭിച്ചില്ല.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ശനിയാഴ്ച വൈകിട്ട് 5.35നാണ് ദിലീപിനെ ആലുവ സബ്ജയിലില്‍ എത്തിച്ചത്. എന്നാല്‍ അതിന് മുന്‍പെ തന്നെ തടവുകാര്‍ക്കായുള്ള രാത്രി ഭക്ഷണം നല്‍കിക്കഴിഞ്ഞിരുന്നു. ഈ സമയം കോടതിയിലായതിനാല്‍ ദീലീപിന്റെ പേര് ഭക്ഷണത്തിനായി കണക്കിലടുത്തിരുന്നില്ല. നേരത്തെ കിടന്ന രണ്ടാം നമ്പര്‍ സെല്ലില്‍ തന്നെയായിരുന്നു ദിലീപ് ഇന്നലെ വീണ്ടുമെത്തിയത്.


Dont Miss അടൂരിന്റെ സ്വന്തത്തിലോ ബന്ധത്തിലോ പെട്ട ആരെയും മാനഭംഗപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തിട്ടില്ല; അടൂര്‍ അറിയുന്ന ആലുവാ ഗോപാലകൃഷ്ണന്‍ പരമ യോഗ്യന്‍: അഡ്വ. ജയശങ്കര്‍


ഓരോരുത്തര്‍ക്കും കൃത്യമായ അളവിലുള്ള ഭക്ഷണമേ പാകം ചെയ്യൂവെന്നതിനാല്‍ ഭക്ഷണം ബാക്കി വരുന്ന പതിവില്ല. അതുകൊണ്ട് ദിലീപിനായുള്ള ഭക്ഷണം ലഭ്യമായതുമില്ല.

സെല്ലിലെ തടവുകാരിലൊരാള്‍ കഴിക്കാന്‍ തനിക്ക് ലഭിച്ച ഭക്ഷണം ദിലീപുമായി പങ്കുവെക്കാമെന്ന് പറഞ്ഞെങ്കിലും താരം അത് നിരസിക്കുകയായിരുന്നുവത്രേ.

നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനായി ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ പൊലീസ് ക്ലബ്ബില്‍ വെച്ചായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. പുറത്തെ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം വാങ്ങി എത്തിക്കുകയായിരുന്നു.

ഈ മാസം 25 വരെ ദിലീപ് റിമാന്‍ഡില്‍ തുടരും. ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ദിലീപിന്റെ മേല്‍ ചുമുത്തുന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ശക്തമായ തെളിവുകള്‍ ദിലീപിനെതിരെയുണ്ടെന്നും അദ്ദേഹം ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്ന പ്രോസിക്യൂഷോന്‍ വാദം കോടതി അംഗീകരിക്കുകയും ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു. ജാമ്യത്തിനായി ദിലീപ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ രാം കുമാര്‍ വ്യക്തമാക്കി.

Advertisement