എഡിറ്റര്‍
എഡിറ്റര്‍
രാത്രി മുഴുവന്‍ സെല്ലില്‍ കരഞ്ഞുതീര്‍ത്ത് ദീലീപ്; ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനൊരുങ്ങി പൊലീസ്
എഡിറ്റര്‍
Wednesday 12th July 2017 10:45am

ആലുവ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇന്നലെ രാത്രി മുഴുവന്‍ ജയിലില്‍ കരഞ്ഞുതീര്‍ത്തെന്ന് പൊലീസിന്റേയും സഹതടവുകാരുടേയും മൊഴി.

രാത്രി ഉറങ്ങാതെ സെല്ലില്‍ കഴിഞ്ഞ ദിലീപ് തികച്ചും അസ്വസ്ഥനായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാത്രി കിടന്നുറങ്ങുന്നതിന് തറയില്‍ വിരിക്കാന്‍ ഒരു പായും ഒരു പുതപ്പും പോലീസ് നല്‍കി.

ഇന്നലെ അറസ്റ്റ് അല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് പൊലീസ് പറഞ്ഞപ്പോള്‍ മകളെ കാണണമെന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Dont Miss ദിലീപ് ഫ്രോഡാണെന്ന കാര്യം പത്രത്തില്‍ വായിച്ചപ്പോഴാണ് അറിഞ്ഞത് ; അമ്മയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍


 

ജയിലില്‍ ദിലീപിന് കൂട്ടായുള്ളത് കൊലക്കേസിലും മോഷണക്കേസിലും കഞ്ചാവുകേസിലും റിമാന്‍ഡിലായ നാലുപേരാണ്. രണ്ടാംനമ്പര്‍ സെല്ലില്‍ 523ാം നമ്പര്‍ തടവുകാരനായാണ് ദിലീപിനെ പാര്‍പ്പിച്ചിട്ടുള്ളത്.

ബന്ധുക്കള്‍ക്ക് മാത്രമേ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ ബന്ധുക്കളാരും തന്നെ സന്ദര്‍ശിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍വിട്ടിട്ടുണ്ട്. ഒപ്പം ദിലീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.

അഭിഭാഷകനായ രാംകുമാറാണ് ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായത്. ഈ കേസുമായി ദിലീപിന് യാതൊരു ബന്ധവുമില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദിലീപ് ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതിനു തെളിവായി സാക്ഷിമൊഴിയോ സി.സി.ടി.വി ദൃശ്യങ്ങളോ ഇല്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ വാദം കോടതി തള്ളി.

Advertisement