എഡിറ്റര്‍
എഡിറ്റര്‍
ദിലീപ് സഹകരിക്കുന്നില്ലെന്ന് പൊലീസ് ; തെളിവുകള്‍ കാണിച്ച് ചോദ്യം ചെയ്യുമ്പോള്‍ മറുപടി നല്‍കുന്നില്ല
എഡിറ്റര്‍
Friday 14th July 2017 12:11pm

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപ് ചോദ്യങ്ങളുടെ സഹകരിക്കുന്നില്ലെന്ന് പൊലീസ്. പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ദീലീപ് തെളിവുകള്‍ കാണിച്ച് ചോദ്യം ചെയ്യുമ്പോള്‍ മറുപടി നല്‍കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.


Dont Miss കോഴിക്കോട് സ്‌കൂള്‍വളപ്പില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു


മാനജരായ അപ്പുണിയേയും ദിലീപിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല്‍ അപ്പുണ്ണി ഒളിവില്‍ പോയതോടെ ആ നീക്കം നടന്നില്ല.

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും അപ്പുണ്ണി എത്തിയില്ല. ഇയാളെ അന്വേഷിച്ച് ഏലൂരെ വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല . കൂടാതെ ഇയാളുടെ അഞ്ച് മൊബൈല്‍ നമ്പറുകളും ഓഫ് ചെയ്തു വച്ചിരിക്കുകയാണ്

അതേസമയം ദിലീപിന് കോടതി ഇന്നും ജാമ്യം അനുവദിച്ചില്ല. ഒരുദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ കണ്ടെത്തുന്നതിനും ദിലീപിനെ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ഇന്ന് അഞ്ചുമണിവരെ ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

ദിലീപിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിച്ച് തീരുമാനം എടുക്കുമെന്നും കോടതി അറിയിച്ചു. സുനിയും ദിലീപും ഇതുവരെ മെമ്മറി കാര്‍ഡിനെ സംബന്ധിച്ചും മൊബൈല്‍ ഫോണിനെ സംബന്ധിച്ചും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

കൂടുതല്‍ ചോദ്യം ചെയ്താല്‍ ഇരുവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കസ്റ്റഡിയില്‍ വാങ്ങിയ ദിലീപിനെ പോലീസ് ആലുവ പോലീസ് ക്ലബ്ബിലേക്കാണ് കൊണ്ടുപോയത്.

Advertisement