എഡിറ്റര്‍
എഡിറ്റര്‍
സിനിമയിലെ എന്റെ തുടക്കം ലാലേട്ടന്റെ മുഖത്ത് ക്ലാപ്പടിച്ചുകൊണ്ട് : ദിലീപ്
എഡിറ്റര്‍
Wednesday 8th February 2017 9:44am

Dileep
മലയാളത്തിലെ സൂപ്പര്‍താരമായ മോഹന്‍ലാലിന്റെ മുഖത്ത് ക്ലാപ്പടിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലുള്ള തന്റെ തുടക്കമെന്ന് നടന്‍ ദിലീപ്. ലാലേട്ടനുമായും മമ്മൂക്കയുമായും സുരേഷേട്ടനുമായും ഇപ്പോഴും നല്ല ബന്ധം തന്നെയാണെന്നും ദിലീപ് പറയുന്നു.

തോന്നുന്ന കാര്യങ്ങള്‍ വിളിച്ചുപറയുന്ന ആളുകളല്ല അവരാരും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നവരാണ് ലാലേട്ടനും മമ്മൂക്കയുമെന്നും ദിലീപ് പറയുന്നു.

മലയാളത്തിലെ എക്കാലത്തേയും മികച്ച താരങ്ങളായ അവരുടെ സഹകരണമാണ് തന്റെ കരുത്തെന്നും ദിലീപ് പറയുന്നു. ജോര്‍ജേട്ടന്‍സ് പൂരമാണ് ഇനി ദിലീപിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.


Dont Miss ‘ഇതെന്തൊരു പരാജയം’; ഡിജിറ്റല്‍ പണമിടപാടില്‍ മുന്നേറ്റമെന്ന കേന്ദ്രസര്‍ക്കാര്‍ വാദവും തെറ്റ് 


ചിത്രത്തിന് എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നും താരം പറയുന്നു. ജനുവരി 10 നായിരുന്നു ചിത്രത്തിന്റെ റീലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമാസമരം കാരണം റീലീസ് നീളുകയായിരുന്നു.

ദിലീപ് കാവ്യ വിവാഹത്തിന് ശേഷം പുറത്തിറങ്ങുന്ന ദീലീപിന്റെ ചിത്രമാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. ചിത്രത്തില്‍ ഒരു തൃശൂര്‍ക്കാരനായിട്ടാണ് ദിലീപ് എത്തുന്നത്.

Advertisement