എഡിറ്റര്‍
എഡിറ്റര്‍
ആലുവയിലെ ആ നടന്‍ ഞാനല്ല; ഞാന്‍ എന്ത് ചെയതിട്ടാണ് ഇങ്ങനെ പെരുമാറുന്നത്; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ്
എഡിറ്റര്‍
Wednesday 22nd February 2017 12:59pm

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍മീഡികളിലും തന്റെ പേര് വലിച്ചിഴക്കപ്പെടുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ദീലീപ്.

തന്റെ പേര് ഈ പ്രശ്‌നത്തിലേക്ക് വഴിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആലുവയിലെ ആ നടന്‍ ആരാണെന്ന് വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തണമെന്നും ദിലീപ് പറഞ്ഞു.

എന്റെ വീട്ടില്‍ പൊലീസ് വന്നിട്ടില്ല, എന്നെ ചോദ്യം ചെയ്തിട്ടുമില്ല. അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ് ഈ വാര്‍ത്തകള്‍. എനിക്കെതിരെ നടക്കുന്ന സംഘടിതമായി ആക്രമണമാണ് ഇതിനു പിന്നില്‍.” ദിലീപ് പറഞ്ഞു

തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നൊക്കെയാണ് പല വാര്‍ത്തയിലും പറയുന്നത്. തികച്ചും അടിസ്ഥാനരഹിതമാണ് ഇത്തരം വാര്‍ത്തകള്‍ എന്ന് ദിലീപ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.


Dont Miss നടി നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസ് പ്രതി


നിങ്ങള്‍ പൊലീസിനോട് ചോദിക്കൂ. ആ നടന്‍ ഞാനാണോ എന്ന്. അതിനു ശേഷം വാര്‍ത്തകള്‍ കൊടുക്കൂ. ആ നടന്‍ ആരായാലും അന്വേഷിച്ച് കണ്ടുപിടിക്കണം. അല്ലാതെ ഊഹാപോഹങ്ങള്‍ വച്ച് വാര്‍ത്തകള്‍ കൊടുക്കരുതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

ചാനല്‍ ചര്‍ച്ചകളില്‍ സ്വന്തം പേര് വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ ഞാന്‍ എന്തുചെയ്തിട്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിനിടെ വികാരാധീനനായി ദിലീപ് ചോദിച്ചതായി സിദ്ദിഖ് പറഞ്ഞിരുന്നു.

Advertisement