എഡിറ്റര്‍
എഡിറ്റര്‍
‘എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങും’; കാവ്യാ മാധവന്‍ ഒളിവില്‍ പോയിട്ടില്ലെന്നും ദിലീപിന്റെ സഹോദരന്‍ അനൂപ്, വീഡിയോ കാണാം
എഡിറ്റര്‍
Thursday 13th July 2017 5:43pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്യാനിരിക്കുന്ന കാവ്യാ മാധവന്‍ ഒളിവില്‍ പോയിട്ടില്ലെന്ന് ദിലീപിന്റെ സഹോരന്‍ അനൂപ്. ഗൂഢാലോചന ദിലീപിന്റേതല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ളതാണെന്നും അനൂപ് പറഞ്ഞു.

അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍പോലും ആലോചിച്ചു. ശരിക്കുമുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നും അനൂപ് പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനൂപിന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ കുടുക്കിയതാണെന്ന് അനൂപ് നേരത്തെ ആരോപിച്ചിരുന്നു. ദിലീപിനെതിരെ ചിലര്‍ കെണിയൊരുക്കുകകായിരുന്നെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അനൂപ് പറഞ്ഞിരുന്നു. തന്റെ സഹോദരന്‍ നിരപരാധിത്വം തെിയിച്ച് തിരിച്ചുവരുമെന്നും അനൂപ് പറഞ്ഞിരുന്നു.

ഇതെല്ലാം കള്ളമാണ്. സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഇത്. സത്യവും ദൈവവും ഉണ്ടെങ്കില്‍ എല്ലാം പുറത്തുവരും. അപ്പോള്‍ എല്ലാവരും കൂടെനിന്നാല്‍ മതിയെന്നും അനൂപ് പറയുന്നു.


Also Read:  ‘ദിലീപ് ഒരു ഒറ്റപ്പെട്ട സംഭവമല്ല’; തിരശ്ശീലയ്ക്ക് പിന്നിലെ താരങ്ങളുടെ പൊയ് മുഖങ്ങള്‍ മുമ്പും വീണുടഞ്ഞിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ്


ദിലീപിനെതിരെ ഒരു തെളിവുമില്ല. അവിടെ വെച്ചു കണ്ടു ഇവിടെ വെച്ചു കണ്ടു എന്നെല്ലാം പറയുന്നതല്ലാതെ ശക്തമായ ഒരു തെളിവുമില്ല. എല്ലാം കെട്ടിച്ചമച്ചതാണ്. ഇതെല്ലാം തെല്‍ും ബാക്കി അപ്പോള്‍ പറയാം.
ഒരു കാര്യം ഓര്‍ത്താല്‍ മതി. ഇങ്ങനെയൊരു അവസ്ഥ ആര്‍ക്കും വരും. ഇവിടെ ഗൂഢാലോചന നടത്തിയത് ദിലീപല്ല. ദിലീപിനെതിരെയാണ് ഗൂഢാലോചന നടന്നതെന്നും അനൂപ് പറയുന്നു.

അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് സര്‍ക്കാര്‍ വാദം നടന്നില്ല. അഭിഭാഷകന് ഹാജരാകേണ്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം നല്‍കാത്തതിനെ തുടര്‍ന്നാണ് വാദം മുടങ്ങിയത്. നാളെ കോടതി ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം ദിലീപിനെ തെളിവെടുപ്പിനായി ഇന്ന് തൃശൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Advertisement